ക്രിക്കറ്റിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘വിസ്ഡന്‍’ മാഗസിന്റെ മുഖചിത്രത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ഇടംനേടി. വിസ്ഡന്‍ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കൊഹ്ലി. 2014-ല്‍ സച്ചിനായിരുന്നു വിസ്ഡന്റെ മുഖച്ചിത്രം.
We are delighted to reveal the cover for 2017, featuring India’s star batsman @imVkohli playing a reverse sweep. https://t.co/dPWtJbrBwb pic.twitter.com/sAnJay6cJ6
— Wisden Almanack (@WisdenAlmanack) February 3, 2017
ആധുനിക ക്രിക്കറ്റിന്റെ മുഖമായിട്ടാണ് കൊഹ്ലിയെ വിസ്ഡന്റെ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് വിശേഷിപ്പിച്ചത്. ഈ വര്‍ഷത്തെ വിസ്ഡണ്‍ മാഗസിന്റെ എഡീഷന്‍ പുറത്തിറങ്ങുക ഏപ്രിലിലാണ്. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയിന്‍ വില്യംസണ്‍, എബി ഡി വില്യേഴ്സ് എന്നിവരും അവസാന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും കൊഹ്ലിയെയായിരുന്നു എഡിറ്റോറിയല്‍ തിരഞ്ഞെടുത്തത്.
വിസ്ഡന്‍ ഫൈവ് ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയറില്‍ കൊഹ്ലിക്ക് ഇടം നേടാനായിട്ടില്ല. ക്രിക്കറ്റര്‍മാരുടെ കരിയറില്‍ ഒരു തവണ മാത്രമേ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. വിസ്ഡന്‍ ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്.
2014-ല്‍ സച്ചിന്റെ മുഖചിത്രവുമായി എത്തിയ വിസ്ഡന്‍