June 26, 2026 |
Share on

വഞ്ചിച്ച ഭര്‍ത്താവിനെ കയ്യോടെ പിടികൂടി ഭാര്യ/വീഡിയോ

അവഹേളിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരത്തോളം മറ്റൊന്നും ഉണ്ടാവില്ല

അവഹേളിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരത്തോളം മറ്റൊന്നും ഉണ്ടാവില്ലെന്നാണ് മനുഷ്യചരിത്രത്തിന്റെ ലഘുചിത്രം. പെണ്ണൊരുമ്പെട്ടാല്‍ എന്ന ചൊല്ലിന് കൂടുതല്‍ ബലം നല്‍കുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രചാരം നേടിയിരിക്കുന്ന ഈ വീഡിയോ. തന്നെ വഞ്ചിച്ച് മറ്റൊരു പെണ്ണിനോടൊപ്പം പോയ ഭര്‍ത്താവിനോടുള്ള പ്രതികാരമായിരുന്നു ഹേതു. ഭര്‍ത്താവിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത സ്വീകരണമാണ് നല്‍കിയത്. മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഒരു ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന പാവം ഭര്‍ത്താവിനെയാണ് യുവതി കൈകാര്യം ചെയ്തത്. ബ്രസീലിലെ റിയോ വെര്‍ദെയിലായിരുന്നു സംഭവം. ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ ഭര്‍ത്താക്കന്മാര്‍ മര്യാദയ്ക്ക് ജീവിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

×