June 04, 2026 |
Share on

വെയ്ന്‍സറ്റെയ്‌നെതിരെ അന്നബെല്ലയും ബലാല്‍സംഗ ആരോപണവുമായി രംഗത്ത്‌

ബലാല്‍സംഗം അടക്കമുളള നിരവധി ഗുരുതരമായ ആരോപണങ്ങളാണ് വെയ്ന്‍സറ്റെയനെതിരായി ഉന്നയിച്ചിരിക്കുന്നത്

ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വ്വെ വെയ്ന്‍സറ്റെയ്ന്‍ തന്നെയും ബലാല്‍സംഗം ചെയ്തിരുന്നതായി നടി അന്നബല്ല സിഓര തുറന്നു പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 1990 കളിലാണ് സംഭവം. അന്നബല്ലയുടെ അപ്പാര്‍ട്ടുമെന്റില്‍ തളളി കയ്യറിയാണ് ഹാര്‍വ്വെ വെയന്‍സറ്റെയ്ന്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും അവര്‍ തുറന്ന് പറഞ്ഞു.

നടി ദാര്യല്‍ ഹന്നയും വെയ്ന്‍സറ്റെയ്‌നിനു എതിരായി പുതിയ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കിടക്കാന്‍ തന്നെ വെയ്ന്‍സറ്റെയ്ന്‍ നിര്‍ബന്ധിച്ചതായി ഹന്ന പറഞ്ഞു. വെയ്ന്‍സറ്റെയ്‌നെതിരായി ആദ്യ വെളിപ്പെടുത്തുല്‍ നടത്തിയ ദി ന്യൂയോര്‍ക്കര്‍ തന്നെയാണ് ഇരുവരുടേയും വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചിരിച്ചത്.

വെയ്ന്‍സറ്റെയ്‌ന് എതിരെ ഏറ്റവും ഒടുവില്‍ തുറന്നുപറച്ചില്‍ നടത്തിയ സിനിമലോകത്തെ 12 പേരില്‍ രണ്ടുപേരാണ് ഇരുവരും. ബലാല്‍സംഗം  അടക്കമുളള ഗുരുതരമായ ആരോപണങ്ങളാണ് ഇരുവരും വെയ്ന്‍സറ്റെയ്‌നെതിരായി ഉന്നയിച്ചിരിക്കുന്നത്. വെയ്ന്‍സറ്റെയന്‍ തന്നെ ബെഡിലേക്ക് ഉന്തുകയും സമ്മതമില്ലാതെ ബലാല്‍സംഗത്തിനു മുതിരുകയായിരുന്നുവെന്നും സിഓര ന്യൂയോര്‍ക്കര്‍ ലേഖകന്‍ റൊനാന്‍ ഫാരോയോടു വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

×