June 14, 2026 |
Share on

ലോക ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കജ് അദ്വാനിക്ക് കിരീടം

പതിനൊന്നാം ലോകചാമ്പ്യന്‍ പട്ടമാണ് പങ്കജ് സ്വന്തമാക്കിയത്

ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. സിംഗപ്പൂരിന്റെ പീറ്റര്‍ ഗില്‍ക്രിസ്റ്റിനെ 6-3ന് പരാജയപ്പെടുത്തിയാണ് പങ്കജ് തന്റെ പതിനൊന്നാം ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഐബിഎസ്എഫ് ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കജ് വെങ്കലമെഡല്‍ നേടിയിരുന്നു. ലോക സ്നൂക്കര്‍, ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരയ്ക്കുന്ന ലോകത്തെ ഏക കളിക്കാരന്‍ കൂടിയാണ് പങ്കജ്.

ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പങ്കജ് വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2-7 നാണ് പരാജയപ്പെട്ടത്. ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനഞ്ച് തവണയാണ് പങ്കജ് ലോക ചാമ്പ്യനായിട്ടുള്ളത്.

ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ മ്യാന്മറിന്റെ ഔംഗ് ഹതെയെ സെമിയില്‍ 5-0നു പരാജയപ്പെടുത്തിയാണ് പങ്കജ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ ധവജ് ഹരിയയെ 5-1നു കീഴടക്കിയാണ് ഗില്‍ക്രിസ്റ്റ് ഫൈനലില്‍ യോഗ്യത നേടിയത്.

സ്‌കോര്‍-151 (98)-33, 150 (97)-95, 124-150, 101 (98)-150 (89), 150 (87)-50, 152-37, 86 (86)-150, 151 (110)-104, 150 (88)-15

Leave a Reply

Your email address will not be published. Required fields are marked *

×