June 13, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റ്; സിംബാവേയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. എതിരാളികളായ സിംബാവേയെ 62 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവേയ്ക്ക് 48.2 ഓവറില്‍ 277 റണ്‍സ് നേടുന്നതിനിടയില്‍ പുറത്തായി. നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിയത് മില്ലര്‍-ഡുമിനി കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും പുറത്താകാതെ 256 റണ്‍സ് നേടി. ഇത് ലോക റെക്കോര്‍ഡാണ്. ഡുമിനി […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. എതിരാളികളായ സിംബാവേയെ 62 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവേയ്ക്ക് 48.2 ഓവറില്‍ 277 റണ്‍സ് നേടുന്നതിനിടയില്‍ പുറത്തായി.

നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിയത് മില്ലര്‍-ഡുമിനി കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും പുറത്താകാതെ 256 റണ്‍സ് നേടി. ഇത് ലോക റെക്കോര്‍ഡാണ്. ഡുമിനി 115 ഉം മില്ലര്‍ 138 റണ്‍സും നേടി. സിംബാവേ നിരയില്‍ 80 റണ്‍സ് നേടിയ മസാകഡ്‌സയാണ് ടോപ് സ്‌കോറര്‍. ചിബാബ 64 ഉം ടെയ്‌ലര്‍ 40 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്പന്നര്‍ ഇമ്രാന്‍ താഹിര്‍ 3 വിക്കറ്റ് നേടി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×