June 14, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റ് : കരുത്തറിയിച്ച് യുഎഇ; സിംബാബ് വേക്ക് 286 റണ്‍സ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ സിംബാബ് വേക്ക് 286 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. അമ്പത് പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഷൈമന്‍ അന്‍വര്‍, 45 റണ്‍സെടുത്ത ഖുറാംഖാന്‍, 34 റണ്‍സെടുത്ത യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.  അവസാന ഓവറില്‍ ആഞ്ഞടിച്ച വാലറ്റക്കാരാണ് യുഎഇയുടെ സ്‌കോര്‍ 250 കടത്തിയത്. ഈ […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ സിംബാബ് വേക്ക് 286 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. അമ്പത് പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഷൈമന്‍ അന്‍വര്‍, 45 റണ്‍സെടുത്ത ഖുറാംഖാന്‍, 34 റണ്‍സെടുത്ത യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 

അവസാന ഓവറില്‍ ആഞ്ഞടിച്ച വാലറ്റക്കാരാണ് യുഎഇയുടെ സ്‌കോര്‍ 250 കടത്തിയത്. ഈ ലോകകപ്പിലെ ആദ്യമത്സരമാണ് യുഎഇയുടേത്. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യുഎഇ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവേ ഒടുവില്‍ വിവിരം കിട്ടുമ്പോള്‍ 38 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×