സൗദി അറേബ്യയും യുഎഇയും യമനിൽ നടത്തിവരുന്ന സൈനിക നീക്കങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് അധോസഭ. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് പുതിയ പ്രമേയം. 177 വോട്ടുകൾക്കെതിരെ 177 വോട്ടുകൾക്കാണ് യുഎസ് അധോ സഭ പ്രമേയം പാസാക്കിയത്.
നാലുവർഷങ്ങളായി യമനില്‍ തുടർന്ന വരുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തെ ക്ഷാമവും റിപ്പബ്ലിക്കൻ നിയന്ത്രിക്കുന്ന സെനറ്റിന്റെ പ്രതികരണത്തിന് കാരണമായതാണ് റിപ്പോർട്ട്. 18 ഓളം റിപ്പബ്ലിക്കൻസ് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് രംഗത്തെത്തി.
യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയും കഴിഞ്ഞ ഡിസംബറിൽ സമാനമായ പ്രമേയം പാസാക്കിയിരുന്നു. 41 നെതിരെ 56 വോട്ടുകൾക്കായിരുന്നു ഉപരിസഭയിൽ പ്രമേയം പാസായത്. പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടായിരുന്നു ഇതിനെ വിലയിരുത്തിയത്.