ജമാൽ കഷോഗിയുടെ ദുരൂഹ കൊലപാതകത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധി നേരിടുന്ന സൗദിക്ക് പുതിയ പ്രതിഷേധം കൂടുതൽ തലവേദന സൃഷ്ട്ടിക്കും.
മേല്‍ക്കുപ്പായമായ അബായ ധരിച്ച് ശരീരം മൂടുന്നതിനെതിരെ സൗദിയില്‍ പ്രതിഷധേം ശക്തമാകുന്നു. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ടെന്ന നിയമം വന്നിട്ടും അതിന് നിര്‍ബന്ധിതരാവുന്നതിനെതിരേയാണ് പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്.
മേല്‍ക്കുപ്പായമായ അബായ തിരിച്ചിട്ടാണ് സ്ത്രീകള്‍ വ്യത്യസ്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ‘ഇന്‍സൈഡ് ഔട്ട് അബായ’ എന്ന് ഹാഷ്ടാഗിലൂടെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. അയ്യായിരം സ്ത്രീകളാണ് ഇതിനിടെ ഹാഷ്ടാഗ് ഉപയോഗിച്ചത്.അബായയും നിഖാബും തങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്നു. ശരീരം മുഴുവന്‍ മൂടുന്ന ഈ വസ്ത്രങ്ങള്‍ 24 മണിക്കൂറും ഉപയോഗിക്കുന്നത് ഭാരമാണ്. എന്നതാണ് യുവതികളുടെ ട്വീറ്റ്.
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിടേണ്ടി വരുന്ന സൗദി സമ്പ്രദായങ്ങള്‍ക്കും ഭരണകൂട നിയന്ത്രണങ്ങള്‍ക്കുമെതിരേയാണ് തന്റെ പ്രതിഷേധമെന്നാണ് ഹൗറ എന്ന സൗദി യുവതിയുടെ ട്വീറ്റ്.
Because #Saudi feminists are endlessly creative, they’ve come up with new form of protest & given it hashtag “inside-out Abaya” #العبايه_المقلوبه. They are posting pictures of selves wearing their Abayas inside-out in public as a silent objection to being pressured to wear it.
— Nora Abdulkarim نورة الدعيجي (@Ana3rabeya) November 11, 2018
അബായ നിര്‍ബന്ധമല്ലെന്നും സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും കഴിഞ്ഞ മാര്‍ച്ചില്‍ സല്‍മാല്‍ രാജകുമാരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ അബായ ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്.അതിനെതിരെയാണ് യുവതികളുടെ പ്രതിഷേധം
അതെ സമയം ” പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കണം. ശരിഅത്ത് നിയമം അനുസരിച് എല്ലാം വളരെ വ്യക്തവും കൃത്യവുമാണ്. അതിൽ ഒരു മാറ്റവുമില്ല.” സി ബി എസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിലെ നിയമ പരിഷ്‌ക്കാരങ്ങളെ കുറിച്ച് സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. എന്നാൽ കറുത്ത അബായ തന്നെ ധരിക്കണം എന്ന് നിർബന്ധമില്ല. എന്ത് ധരിക്കണമെന്നു സ്ത്രീകളുടെ തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യം പക്ഷെ മാന്യമായ രീതി ആയിരിക്കണം എന്ന് മാത്രം അദ്ദേഹം കൂട്ടി ചേർത്തു.
#العبايه_المقلوبه ابتداء من اليوم سأرتدي عباءتي بالمقلوب احتجاجا على العادات وانظمة الدولة التي جعلتنا تحت التهديد لو تجرأنا وأظهرنا هوياتنا. نضطر نشتغل دوام كامل بالنقاب والعباية بحجة ان المكان مختلط وهذا الحمل ثقيل ثقيل على الكائن البشري أنا. لست. منقبة. يابشر #ForcedToWearIt pic.twitter.com/OEsh0RZfNq
— #FreeSaudiActivists حوراء (@Howwwra) November 11, 2018
ജമാൽ ഖഷോഗിയുടെ ദുരൂഹ കൊലപാതകത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധി നേരിടുന്ന സൗദിക്ക് പുതിയ പ്രതിഷേധം കൂടുതൽ തലവേദന സൃഷ്ട്ടിക്കും.
EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു