കൂടുതല്‍ കമ്പനികള്‍ യുഎസിലേക്ക് കടന്നുവരാനായാണ് കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് അനുവദിക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് നീക്കം.
യുഎസ് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍കാര്‍ഡിനായി അപേക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇക്കാര്യം പരിഗണിച്ച് വരികയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ട്രംപ് പറയുന്നു. ഗ്രീന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആശ്വസമേകുന്ന പ്രഖ്യാപനമാണ് ട്രംപിന്റെതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ സുപ്രധാനമായ പ്രഖ്യാനം. ഇക്കഴിഞ്ഞ ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 6,32,219 ഇന്ത്യക്കാരാണ് അപേക്ഷ സമര്‍പ്പിച്ചുള്ളതെന്നാണ് വിവരം.
യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം ജീവനക്കാരെ തിരഞ്ഞെടുക്കേണ്ടതെന്ന വ്യക്തമാക്കിയ ശേഷമായിരുന്നു ട്രംപിന്റെ കുടിയേറ്റം സംബന്ധിച്ച് പരാമര്‍ശം. കൂടുതല്‍ കമ്പനികള്‍ യുഎസിലേക്ക് കടന്നുവരാനായാണ് കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് അനുവദിക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് നീക്കം. നിലവില്‍ യുഎസില്‍ ഗ്രീന്‍കാര്‍ഡിനുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണ് പലരും. അവര്‍ക്കുവേണ്ടിയുള്ള ചില കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. സ്ഥിരതാമസത്തിനുള്ള അനുമതി ഉടന്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. 1970 മുതല്‍ നാലുകോടി ഗ്രീന്‍കാര്‍ഡാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം, കുടിയേറ്റക്കാരായി യുഎസില്‍ കഴിയുകയും ഭക്ഷണമായോ പണമായോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നതും സ്വീകരിച്ചിട്ടുള്ളതുമായ അപേക്ഷകരെ സ്ഥിരതാമസാനുമതി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് നിഷേധിക്കുമെന്ന നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണ് പുതിയ ട്രംപിന്റെ പുതിയ പ്രഖ്യാപനം.
വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി എഴായിരത്തോളം പേര്‍ മെക്‌സിക്കന്‍ അതിര്‍ത്തിവഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നാണ് നിരവധിപേര്‍ യുഎസിലേക്ക് പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്നതെന്നാണ് വിവരം. വിദഗ്ദതൊഴിലാളികള്‍ക്കും പ്രഫഷണലുകള്‍ക്കുമാണ് യുഎസ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹരായവര്‍. കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് നിഷേധിക്കുമെന്ന നേരത്തേയുള്ല യുഎസ് പ്രഖ്യാപനങ്ങൾ.
വിദേശീയര്‍ക്ക് സ്ഥിരതാമസം ഒരുക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി ഖത്തര്‍