February 14, 2025 |

ശാസ്ത്രലോകത്തിന് പുതിയ സംഭാവന; കാര്‍ബണ്‍ 14 ഡയമണ്ട് ബാറ്ററികള്‍ നിര്‍മിച്ചു

യുകെ ആറ്റോമിക് എനർജി അതോറിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളും ചേർന്നാണ് ചരിത്രപരമായ ഈ കണ്ടുപിടുത്തം നടത്തിയത്.

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന കാർബൺ 14 ഡയമണ്ട് ബാറ്ററികൾ നിര്‍മിച്ച് ശാസ്ത്രജ്ഞർ. യുകെ ആറ്റോമിക് എനർജി അതോറിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളും ചേർന്നാണ് ചരിത്രപരമായ ഈ കണ്ടുപിടുത്തം നടത്തിയത്. മെഡിക്കൽ ഉപകരണങ്ങളിൽ മുതൽ ബഹിരാകാശ നിലയങ്ങളിൽ വരെ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയുടെ കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് വലിയ നാഴികക്കല്ലാവുകയാണ്. കാർബൺ 14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ പവർ ടെക്‌നോളജി കൂടുതൽ സാധ്യതകളുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ടോം സ്‌കോട്ട് വ്യക്തമാക്കി.carbon 14 diamond battery

ശാസ്ത്രലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ഈ ബാറ്ററി ആയിരം വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്നത്ര പവർ ബാക്ക് അപ്പ് ഉള്ളതാണ്. കൂടാതെ മറ്റ് ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി പാരിസ്ഥിതിക അപകടങ്ങൾ ഉണ്ടാക്കുന്നില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു.
മെഡിക്കൽ രംഗത്താണ് കാർബൺ-14 ഡയമണ്ട് ബാറ്ററി ആദ്യം ചരിത്രം സൃഷ്ടിക്കാൻ പോകുന്നത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഒക്യുലാർ ഇംപ്ലാൻഡുകൾ, ഹിയറിംഗ് എയ്‌ഡുകൾ, പേസ്‌മേക്കറുകൾ തുടങ്ങി റീപ്ലേസ്‌മെൻറ് വളരെ കുറച്ച് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളിൽ കാർബൺ 14 ഡയമണ്ട് ബാറ്ററികൾ ഭാവിയിൽ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.

കൂടുതൽ ഗവേഷണവും വ്യാവസായിക പരീക്ഷണവും കഴിഞ്ഞാവും ഈ ബാറ്ററികൾ പ്രായോഗികതലത്തിൽ കൊണ്ടുവരിക. 5,700 വർഷം അർധായുസുള്ള റേഡിയോആക്ടീവ് കാർബൺ-14ൻറെ ക്ഷയം ഉപയോഗിച്ചാണ് കാർബൺ-14 ഡയമണ്ട് ബാറ്ററി പ്രവർത്തിക്കുന്നത്. ഡയമണ്ട് ബാറ്ററികൾ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാണ് എന്നും ഗവേഷകർ അവകാശപ്പെടുന്നു.

ബഹിരാകാശ പേടകത്തിൽ ഊർജം കുറവായതിനാൽ അടുത്തിടെ നാസയ്ക്ക് വോയേജർ 2ൻ്റെ പ്ലാസ്മ സയൻസ് ഉപകരണം അടച്ചുപൂട്ടേണ്ടി വന്നു. രണ്ട് നാസ വോയേജർ ബഹിരാകാശ പേടകങ്ങളും പ്ലൂട്ടോണിയം -238 ൽ നിന്ന് താപം സൃഷ്ടിക്കുകയും, ഇത് ഓരോ 87.7 വർഷത്തിലും പകുതിയായി നശിക്കുകയും ചെയ്യും. ഇപ്പോൾ, വിക്ഷേപിച്ച് 40 വർഷത്തിന് ശേഷം, പ്രാരംഭ ഊർജ്ജത്തിൻ്റെ 30 ശതമാനത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത്തരം സന്ദർഭങ്ങളിലാണ് ആയിരക്കണക്കിന് വർഷങ്ങളുടെ ബാറ്ററി ബാക്ക് അപ്പ് ഉള്ള കാർബൺ 14 ഡയമണ്ട് ബാറ്ററിയുടെ പ്രാധാന്യം മനസിലാകുന്നത്.carbon 14 diamond battery

content summary; worlds first carbon 14 diamond battery with potential lifespan of thousands of years made

Carbon-14 diamond battery Radioactive battery Nuclear diamond battery Diamond-based energy storage Carbon-14 decay

×