സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. 2012 ൽ ബാംഗ്ലൂരിൽ ഒരു ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവാവ് തന്റെ പരാതിയിൽ പറയുന്നത്. ബംഗാളി നടി ശ്രീലേഖ മിത്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചതിനെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് യുവാവിന്റെ ആരോപണം. young men alleges ranjith sexual abuse
‘ ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമാ ലൊക്കേഷനിൽ കൂട്ടുകാരുമായി എത്തിയതായിരുന്നു. ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ തന്റെ അടുത്ത് വന്ന് മമ്മൂക്കയെ കാണണോ എന്ന് ചോദിച്ചു, ഞാൻ കാണണം എന്ന് പറയുകയും ചെയ്തു. ഞാൻ അവിടെ പോയ സമയത്ത് രഞ്ജിത്ത് അവിടെ ഇരിക്കുകയായിരുന്നു എന്നെ ഉള്ളിലേക്ക് വിളിച്ചു, എന്നോട് എന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചു, ഞാൻ തിരക്കിലാണ് പേർസണൽ ആയി സംസാരിക്കണം, അങ്ങനെ ആണ് എനിക്ക് ടിഷ്യു പേപ്പറിൽ നമ്പർ എഴുതി നൽകിയത്. എന്നെ വിളിക്കരുത് മെസ്സേജ് അയക്കാൻ ആണ് എന്നോട് പറഞ്ഞത്. രണ്ട് ദിവസത്തിനു ശേഷം മെസേജ് അയച്ചപ്പോൾ ആണ് ബാംഗ്ലൂരിലേക്ക് വരാനും പേർസണൽ ആയി കാണണം എന്നും പറഞ്ഞത്. ഓഡിഷൻ ചെയ്യാൻ ആകും എന്നാണ് ഞാൻ കരുതിയത്.’ എന്നും യുവാവ് പറഞ്ഞു.
കൂടാതെ നഗ്ന ചിത്രങ്ങൾ പ്രമുഖ നടി രേവതിക്കയച്ചു എന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. മദ്യം നൽകിയതിന് ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവാവ് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ എടുത്ത് ആർക്കോ അയക്കുന്നത് കണ്ടപ്പോൾ ആർക്കാണ് അയക്കുന്നതെന്ന് ചോദിച്ചുവെന്നും, നടി രേവതിക്കാണ് അയച്ചത് അവർക്ക് എന്നെ ഇഷ്ട്ടമായി എന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് വെളിപ്പെടുത്തി. സംഭവം തന്നെ മാനസികമായി തളർത്തിയെന്നും, പ്രമുഖരോട് പരാതി പറഞ്ഞിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്നും യുവാവ് പറഞ്ഞു. ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്ന സമയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ടാണ് രഞ്ജിത്ത് ആ സമയം അവിടെ എത്തിയതെന്നും യുവാവ് പറയുന്നുണ്ട്.
പീഡന പരാതി കൂടാതെ രഞ്ജിത്തുമായുള്ള ദുരനുഭവം തുറന്നു പറഞ്ഞ് കലാസംവിധായകൻ മനു ജഗതും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ രഞ്ജിത്തിന് തന്നോട് തോന്നിയ അതൃപ്തി മൂലം സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നിന്നും പിൻമാറിയെന്നതും മനു പറയുന്നുണ്ട്.
content summary; young men alleges ranjith sexual abuse sent photos revathy k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k