മോദി സര്‍ക്കാരിന്റെയും ബിജെപി-സംഘപരിവാറിന്റെയും നിതാന്ത വിമര്‍ശകനാണ് യൂട്യൂബര്‍ ധ്രുവ് റാഠി. ലക്ഷകണക്കിന് കാഴ്ച്ചക്കാരാണ് ധ്രുവിന്റെ വീഡിയോകകള്‍ക്ക്. ചെറുതല്ലാത്ത തലവേദനയാണ് ധ്രുവ് തന്റെ എതിരാളികള്‍ക്ക് കൊടുക്കുന്നത്. മോദി സര്‍ക്കാരിനെ തുറന്നു കാണിക്കുന്ന യൂട്യൂബ് ചാനലിന് 18 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. അതുകൊണ്ട് തന്നെ, ആ ചെറുപ്പക്കാരന് കിട്ടുന്ന സ്വീകാര്യത തകര്‍ക്കാന്‍ പല അടവുകളും ബിജെപി-സംഘപരിവാര്‍ സംഘങ്ങള്‍ നോക്കുന്നുണ്ട്.
ഇപ്പോള്‍ ഇറക്കിയിരിക്കുന്ന വ്യാജ പ്രചാരണമാണ് ധ്രുവ് ഇന്ത്യക്കാരനല്ലെന്നും, അയാളൊരു മുസ്ലിം ആണെന്നും. യഥാര്‍ത്ഥ പേര് ബദറുദ്ദീന്‍ റഷീദ് ലഹോരി എന്നാണെന്നാണ് ‘ കണ്ടുപിടുത്തം’. ധ്രുവിന്റൈ കുടുംബത്തിലേക്കും അവര്‍ കൈകടത്തിയിരിക്കുകയാണ്. ധ്രുവിന്റെ ക്രിസ്ത്യാനിയായ ഭാര്യ ജൂലി യഥാര്‍ത്ഥത്തില്‍ പാകിസ്താന്‍കാരിയായ സുലൈഖ ആണെന്നാണ് കാര്‍ഡ് അടിച്ച് വിതരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞില്ല അബദ്ധപ്രചാരണം, ധ്രുവും ഭാര്യയും താമസിക്കുന്നത് കറാച്ചില്‍ ദാവൂദ് ഇബ്രാഹിമിന്റെ ബംഗ്ലാവിലാണെന്നും അവിടെ ഐഎസ്‌ഐയും പാകിസ്താന്‍ സൈന്യവും ഇവര്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും കൂടി പറഞ്ഞുവയ്ക്കുന്നുണ്ട്.
They have no answer to the videos I made so they’re spreading these fake claims.
And how desperate do you have to be to drag my wife’s family into this? You can also see the disgusting moral standard of these IT Cell employees. pic.twitter.com/sqWj8vaJaY
— Dhruv Rathee (@dhruv_rathee) April 29, 2024
തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവിവരങ്ങളില്‍ പ്രതികരിച്ച ധ്രുവ് പ്രധാനമായും ചോദിക്കുന്നത്, തന്റെ ഭാര്യയെയും കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നാണ്? ‘ എന്റെ വീഡിയോകള്‍ക്ക് അവര്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍. ഇതിലേറ്റവും നിരാശാജനകമായ കാര്യം എന്റെ ഭാര്യയെയും കുടുംബത്തെയും വലിച്ചിടുന്നതാണ്. ബിജെപി ഐടി സെല്ലിന്റെ സ്ഥിരം പരിപാടിയാണിതെന്നും ധ്രുവ് പറയുന്നു.
English Summary; Fake news against youtuber dhruv rathee and his wife, they are muslims and live in pakistan