June 14, 2026 |
Share on

യുവിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം ധോണിയെന്ന് പിതാവ്

യുവരാജ് സിംഗിനെ 2015 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണക്കാരന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് യുവിയുടെ പിതാവ് യോഗ്രാജ് സിംഗ് ആരോപിച്ചു. തന്റെ മകനുമായി മോശം വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് ധോണി. ധോണിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുവരാജിനെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നാണ് യോഗ്രാജ് ആരോപിക്കുന്നത്. ധോണിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും എന്നാല്‍ ഒരു ടീമിന്റെ ക്യാപ്ടന്‍ എന്ന നിലയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആശാസ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ പിതാവിന്റെ പ്രസ്താവനയില്‍ നിന്നും […]

യുവരാജ് സിംഗിനെ 2015 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണക്കാരന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് യുവിയുടെ പിതാവ് യോഗ്രാജ് സിംഗ് ആരോപിച്ചു. തന്റെ മകനുമായി മോശം വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് ധോണി. ധോണിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുവരാജിനെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നാണ് യോഗ്രാജ് ആരോപിക്കുന്നത്. ധോണിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും എന്നാല്‍ ഒരു ടീമിന്റെ ക്യാപ്ടന്‍ എന്ന നിലയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആശാസ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പിതാവിന്റെ പ്രസ്താവനയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് യുവരാജ് ശ്രമിച്ചത്. കഴിഞ്ഞ രഞ്ജി സീസണില്‍ പഞ്ചാബിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വച്ച യുവരാജ് സിംഗ് ലോകകപ്പില്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
ഇന്നത്തെ ഐപിഎല്‍ ലേലത്തില്‍ പതിനാറ് കോടിയുടെ റെക്കോഡ് തുകയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് യോഗ്രാജിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×