April 20, 2025 |

വെടിനിര്‍ത്തല്‍ കരാറില്‍ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന റഷ്യയുടെ ആവിശ്യത്തിനെതിരെ സെലന്‍സ്‌കി

റഷ്യയുടെ ആവിശ്യങ്ങള്‍ക്കെതിരെ അമേരിക്ക ശ്കതമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

കരിങ്കടലിൽ വെടിനിർത്തലിനുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്ന റഷ്യയുടെ ആവിശ്യത്തിനെതിരെ അമേരിക്ക ശക്തമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉക്രെയിൻ പ്രസിഡന്റ് വഌഡിമർ സെലൻസ്‌കി വ്യക്തമാക്കി. റഷ്യയുടെ ഭക്ഷ്യ, വള വ്യാപാരത്തിന്മേലുള്ള പാശ്ചാത്യ ഉപരോധങ്ങൾ നീക്കിയതിന് ശേഷം മാത്രമെ കരിങ്കടലിലെ വെടിനിർത്തൽ ആരംഭിക്കൂ എന്ന് മോസ്‌കോ വ്യക്തമാക്കി. യൂറോപ്പിലെ മാധ്യമപ്രവർത്തകരുമായി പാരിസിൽ നടത്തിയ പാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്‌കി.Zelensky hopes US resist Russia

റഷ്യയുടെ സമ്മർദത്തെ അമേരിക്ക ചെറുക്കുമോ എന്ന ചോദ്യത്തിന് താൻ അങ്ങനെ പ്രതീക്ഷിക്കുന്നുവെന്നും, ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് സെലൻസ്‌കി മറുപടി പറഞ്ഞത്.

കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രെയിനും തമ്മിൽ ധാരണായായതായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. ധാരണ നിവിൽ വരുന്നതിന് മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവിശ്യപ്പെട്ടിരുന്നു. ധാരണ അനുസരിക്കാൻ യുക്രെയിൻ പ്രസിഡന്റിനോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ അന്ന് ആവിശ്യപ്പെട്ടിരുന്നു.

വെടിനിർത്തൽ നിലവിൽ വന്നാൽ യുക്രൈനിന് ഇനി കരിങ്കൽ വഴി ധാന്യ കയറ്റുമതിക്ക് തടസമുണ്ടാകില്ല. ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ല, ചരക്ക് കപ്പലുകൾ സൈനിക ആവിശ്യങ്ങൾക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകൡലേക്കും ഇരു രാജ്യങ്ങളും എത്തിയിരുന്നു.

റഷ്യയയിൽ നിന്നുള്ള കാർഷികോത്പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് മേലെ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയിരുന്നു. റിയാദിൽ ഉണ്ടാക്കിയ കരാറുകൾക്ക് അനുസൃതമായി ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നച് തുരുമെന്ന് അമേരിക്ക പ്രതിജ്ഞ എടുത്തിരുന്നു.

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കമാണ് ഇതെന്നായിരുന്നു യുഎസിൻ്റെ പ്രതികരണം. കരിങ്കടൽ വഴി പോകുന്ന കപ്പലുകളും, ഊർജോൽപാദന കേന്ദ്രങ്ങളും ആക്രമിക്കില്ല എന്നും കരാറിൻ്റെ ഭാഗമായി പ്രാബല്യത്തിൽ വരും. കരിങ്കടൽ വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്നതാണ് വെടിനിർത്തൽ കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും മുന്നേ ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യമുന്നയിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഭക്ഷ്യ കയറ്റുമതി എന്നിവയ്ക്കെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കണെമെന്നാണ് റഷ്യ മുന്നോട്ട് വച്ചത്. ഉപരോധങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാവണമെങ്കിൽ യുഎസ് യുക്രെയ്നോട് ബന്ധപ്പെടണമെന്നും റഷ്യ അറിയിച്ചു.

ശാശ്വതവും നിലനിൽക്കുന്നതുമായ സമാധാന അന്തരീക്ഷം കൈവരിക്കുന്നതിനായി യുക്രെയ്നും, റഷ്യയും തുടർന്നും പ്രവർത്തിക്കുമെന്നും പ്രസ്താവനകളിൽ പറയുന്നു. കാർഷിക, വളം കയറ്റുമതിക്കായി ലോക വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പുനഃസ്ഥാപിക്കുന്നതിനും, സമുദ്ര ഇൻഷുറൻസ് ചെലവുകൾ കുറയ്ക്കുന്നതിനും,യുഎസ് റഷ്യയെ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.Zelensky hopes US resist Russia

content summary; Zelensky hopes US will resist Russian demand to lift sanctions for Black Sea ceasefire

Leave a Reply

Your email address will not be published. Required fields are marked *

×