June 26, 2026 |
Share on

പി സി ജോര്‍ജ്ജിന്റെ അയോഗ്യത: സ്പീക്കറുടെ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി കൂറുമാറ്റ നിരോധന നിയമ പ്രകാരം പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ സ്പീക്കര്‍ സ്വീകരിച്ച നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണിതെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ജോര്‍ജ്ജിനെതിരെ നല്‍കിയ പരാതി നിലനില്‍ക്കുമെന്ന നിലപാടായിരുന്നു സ്പീക്കര്‍ എന്‍ ശക്തന്റേത്. പരാതിയുടെ കൂടെ കേരള കോണ്‍ഗ്രസ് എം നേതൃത്വം സമര്‍പ്പിച്ച രേഖകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് […]

അഴിമുഖം പ്രതിനിധി

കൂറുമാറ്റ നിരോധന നിയമ പ്രകാരം പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ സ്പീക്കര്‍ സ്വീകരിച്ച നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണിതെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ജോര്‍ജ്ജിനെതിരെ നല്‍കിയ പരാതി നിലനില്‍ക്കുമെന്ന നിലപാടായിരുന്നു സ്പീക്കര്‍ എന്‍ ശക്തന്റേത്. പരാതിയുടെ കൂടെ കേരള കോണ്‍ഗ്രസ് എം നേതൃത്വം സമര്‍പ്പിച്ച രേഖകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ജോര്‍ജ്ജ് ആരോപിച്ചിരുന്നു. ഈ ആരോപണം ഗൗരവകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്പീക്കര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×