June 26, 2026 |
Share on

ലെഗ്ഗിന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സ്വയം ലജ്ജിക്കണമെന്ന് കുമുദം

ബാബു കുഴിമറ്റത്തിന് പിന്നാലെ തമിഴ് ജനപ്രിയ മാസിക കുമുദം റിപ്പോര്‍ട്ടറും സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്നതിലെ സദാചാര ഭ്രംശത്തെക്കുറിച്ച് വ്യാകുലച്ചിത്തരായിരിക്കുന്നു. ലെഗ്ഗിന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ സദാചാരത്തിന്റെ സീമകള്‍ ലംഘിക്കുകയാണ് എന്നാണ് മാഗസിന്‍ ആരോപിക്കുന്നത്. അതേസമയം പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച നിരവധി ചിത്രങ്ങളാണ് അവരുടെ സമ്മതമില്ലാതെ കുമുദം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ മധുര മെഡിക്കല്‍ കോളേജിലും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. എന്തായാലും കുമുദത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കുമുദം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Change.org വഴി ഒരു […]

ബാബു കുഴിമറ്റത്തിന് പിന്നാലെ തമിഴ് ജനപ്രിയ മാസിക കുമുദം റിപ്പോര്‍ട്ടറും സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്നതിലെ സദാചാര ഭ്രംശത്തെക്കുറിച്ച് വ്യാകുലച്ചിത്തരായിരിക്കുന്നു. ലെഗ്ഗിന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ സദാചാരത്തിന്റെ സീമകള്‍ ലംഘിക്കുകയാണ് എന്നാണ് മാഗസിന്‍ ആരോപിക്കുന്നത്. അതേസമയം പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച നിരവധി ചിത്രങ്ങളാണ് അവരുടെ സമ്മതമില്ലാതെ കുമുദം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ മധുര മെഡിക്കല്‍ കോളേജിലും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. എന്തായാലും കുമുദത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കുമുദം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Change.org വഴി ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ അയച്ചിരിക്കുകയാണ് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍.

https://www.change.org/p/kumudam-apologise-for-your-story-insulting-women-and-be-responsible

Leave a Reply

Your email address will not be published. Required fields are marked *

×