July 09, 2025 |
Share on

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അതിക്രൂര കൊലപാതകം; 17 കാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു

ആക്‌സോ ബ്ലൈഡ് പോലുള്ളവ തലയില്‍ വച്ചശേഷം ചുറ്റികകൊണ്ട് അടിച്ചിറക്കുകയായിരുന്നു

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരനെ തലയ്ക്ക് അടിച്ച് കൊന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിതാണ് കൊല്ലപ്പെട്ടത്. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് നടുക്കുന്ന സംഭവം നടന്നത്. സഹഅന്തേവാസിയായ 16 കാരനാണ് കൊല നടത്തിയത്.18 years boy killed 16 years at trissur childrens home

ഇന്ന് രാവിലെ 6.15 ഓടെയാണ് ക്രൂരകൊലപാതകം നടന്നത്. ഇന്നലെ രാത്രി കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അങ്കിതിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആക്സോ ബ്ലൈഡ് പോലുള്ളവ തലയില്‍ വച്ചശേഷം ചുറ്റികകൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തിയ കുട്ടിയാണ് അങ്കിത്. 2023 മുതല്‍ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് അങ്കിത്. കൊല നടത്തിയ 15 കാരന്‍ ഒരു മാസം മുമ്പാണ് ഇവിടെ എത്തിയത്. 25 ഓളം അനാഥരായ കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. സംഭവത്തില്‍ തൃശൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയിട്ടുണ്ട്.

സംഭവസമയം രണ്ട് കെയര്‍ ടേക്കര്‍മാര്‍ ജോലിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് വീഴ്ച സംഭവിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ക്ക് 12 വയസ് കഴിഞ്ഞതിനാല്‍ കെയര്‍ടേക്കര്‍മാരെ കുറ്റകൃത്യത്തിന്റെ ചുമതല മാറ്റാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.18 years boy killed 16 years at trissur childrens home

Content Summary: 18 years boy killed 16 years at trissur childrens home

Leave a Reply

Your email address will not be published. Required fields are marked *

×