കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടത്ത് നവവധുവായ ഇന്ദുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും ഇന്ദുജയുടെ സഹപാഠികളായിരുന്നുവെന്ന് കണ്ടെത്തി. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടത് മര്‍ദനത്തിലേക്കും പിന്നീട് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കും നയിക്കുകയായിരുന്നുവെന്നാണ് പോലീസിന്റ നിഗമനം.A 25-year-old woman was found dead
കഴിഞ്ഞ ബുധനാഴ്ച്ച അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് കണ്ടത് മുകള്‍ നിലയില്‍ ആരുമായോ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഇന്ദുജയെയാണ്. മറ്റൊരു യുവാവാണ് ഇന്ദുജയെ വിളിക്കുന്നത് എന്ന് സംശയിച്ച അജാസ് മൊബൈല്‍ പിടിച്ച് വാങ്ങുകയും തുടര്‍ന്ന് ഇക്കാര്യം അഭിജിത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അജാസ് ഇന്ദുജയുമായി ശംഖുമുഖത്ത് പോവുകയും അവിടെ വച്ച് ഇക്കാര്യം പറഞ്ഞ് ഇന്ദുജയെ മര്‍ദിക്കുകയുമായിരുന്നു. രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്, ഇക്കാര്യത്തില്‍ അഭിജിത്തുമായി തര്‍ക്കമുണ്ടായതായും സൂചനയുണ്ട്.
വെള്ളിയാഴ്ച്ച രാവിലെ ഇന്ദുജ അജാസിനെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞിരുന്നു. അജാസ് ഉടനെ അഭിജിത്തിനെ അറിയിച്ചു. അഭിജിത്ത് വീട്ടിലെത്തുമ്പോള്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടതെന്ന് പോലീസിനോട് പറഞ്ഞു. ഇന്ദുജയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അജാസും അവിടെ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്ദുജ മരിക്കും മുന്‍പ് ആരെയോ വിളിച്ചിരുന്നുവെന്ന് അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോഴാണ് വിളിച്ചത് അജാസിനെയാണെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള അഭിജിത്ത് അറിയാതെ അജാസിന്റെ പേര് പറഞ്ഞതും നിര്‍ണായകമായിരുന്നു.
അഭിജിത്തിന്റെയും അജാസിന്റെയും പേരില്‍ മാനസിക പീഡനം, ഗൂഡാലോചന. ഭര്‍തൃപീഡനം, ആയുധം ഉപയോഗിച്ചുള്ള മര്‍ദനം, ശാരീരിക പീഡനം, തെറ്റിദ്ധാരണ ജനിപ്പിക്കല്‍ എന്നീ വകുപ്പുകളില്‍ കുറ്റം ചുത്തിയിട്ടുണ്ട്. അജാസിന്റെ പേരില്‍ എസ്സി, എസ്ടി പീഡനം എന്ന വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സംശയത്തിന്റെ പേരില്‍ പല തവണ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ നടന്നിട്ടുള്ളതായി പോലീസ് വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അതിന് തെളിവില്ലെന്നും ദേഹത്തെ പാടുകള്‍ അജാസ് മര്‍ദിച്ചപ്പോള്‍ ഉണ്ടായതാണെന്നും പറയുന്നു.
കാട്ടാക്കട ഡിവൈഎസ്പി എന്‍. ഷിബു, പാലോട് എസ്എച്ച്ഒ അനീഷ്‌കുമാര്‍, എസ്.ഐമാരായ റഹിം, രാജന്‍ എന്നിവരുടെ സംഘമാണ് അഭിജിത്തിനെയും അജാസിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നെങ്കിലും അജാസിന്റെ പങ്കും അനുബന്ധ വിഷയങ്ങളും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പി ഏറ്റെടുത്തു.A 25-year-old woman was found dead
content summary; A 25-year-old woman was found dead in her husband’s house in Kattakada, Kerala.
25-year-old woman, found dead, husband’s home, unclear circumstances, authorities investigating, cause of death.