June 05, 2026 |

നിങ്ങളുടെ കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ വീഡിയോ കാണിക്കൂ

കോമള്‍ എന്ന ഏഴുവയസുക്കാരിയെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള ആനിമേഷന്‍ വീഡിയോയാണിത്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമങ്ങളുടെ വാര്‍ത്തകളാണ് ഇപ്പോഴും മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത്. അപരിചതരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങി ആരോടും ഒന്നും പറയാനാകാതെ ആത്മഹത്യയിലേക്കോ അല്ലെങ്കില്‍ മാനസിക നിലയെപ്പോലും ഗുരുതരമായി ബാധിച്ചേക്കാവുന്ന നിലയിലേക്കോ പോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരു പോംവഴി ഇതിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരുകയെന്നതാണ്. പല മാതാപിതാകള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് എങ്ങനെയാണ് ലൈംഗിക ചൂഷണത്തെക്കുരിച്ച് പറഞ്ഞകൊടുക്കേണ്ടതെന്ന് അറിയില്ല. ഇതിന് ഒരു പരിഹാരമാണ് ചൈല്‍ഡ് സെക്ഷ്യല്‍ അബ്യൂസ് (സിഎസ്എ) പുറത്തിറക്കിയിരിക്കുന്ന ഈ വീഡിയോ. കോമള്‍ എന്ന ഏഴുവയസുക്കാരിയെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള ആനിമേഷന്‍ വീഡിയോയാണിത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്‍പ്പടെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേല്ലാം ഈ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 2013-ല്‍ ഇറക്കിയ ഈ വീഡിയോയുടെ പ്രാധാന്യം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×