June 14, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

ആമീര്‍ഖാന്റെ ദംഗല്‍ ട്രെയിലര്‍ എത്തി; ബോയ്‌ക്കോട്ട് ദംഗലുമായി ഹിന്ദുത്വവാദികള്‍

അഴിമുഖം പ്രതിനിധി ആമീര്‍ഖാന്‍ തന്റെ പുതിയ ചിത്രമായ ‘ദംഗല്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പതിവു തെറ്റിക്കാതെ ആമീര്‍ഖാന്‍ ചിത്രത്തിന് മുറവിളിയുമായി ഹിന്ദുത്വവാദികള്‍ തങ്ങളുടെ ‘ട്രെയിലറും’ പുറത്തു വിട്ടു. ദംഗല്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുത്വവാദികള്‍ എത്തിയിരിക്കുന്നത്. ദംഗല്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ‘ബോയ്‌ക്കോട്ട് ദംഗല്‍’ എന്ന ഹാഷ് ടാഗുമായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ പ്രചാരണം നടക്കുകയാണ്.പ്രമുഖ ഗുസ്തി താരമായിരുന്ന മഹാവീര്‍ സിംഗിന്റെ ജീവിത കഥയാണ് ദംഗല്‍. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ ഗീതയുടെയും ബബിതയുടെയും പിതാവായ മഹാവീറിന്റെയും കഥ പറയുന്ന ചിത്രം […]

അഴിമുഖം പ്രതിനിധി

ആമീര്‍ഖാന്‍ തന്റെ പുതിയ ചിത്രമായ ‘ദംഗല്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പതിവു തെറ്റിക്കാതെ ആമീര്‍ഖാന്‍ ചിത്രത്തിന് മുറവിളിയുമായി ഹിന്ദുത്വവാദികള്‍ തങ്ങളുടെ ‘ട്രെയിലറും’ പുറത്തു വിട്ടു. ദംഗല്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുത്വവാദികള്‍ എത്തിയിരിക്കുന്നത്. ദംഗല്‍’-ന്റെ ട്രെയിലര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ‘ബോയ്‌ക്കോട്ട് ദംഗല്‍’ എന്ന ഹാഷ് ടാഗുമായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ പ്രചാരണം നടക്കുകയാണ്.

പ്രമുഖ ഗുസ്തി താരമായിരുന്ന മഹാവീര്‍ സിംഗിന്റെ ജീവിത കഥയാണ് ദംഗല്‍. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ ഗീതയുടെയും ബബിതയുടെയും പിതാവായ മഹാവീറിന്റെയും കഥ പറയുന്ന ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണവും ആമീര്‍ഖാന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിനെതിരെയുള്ള ആസൂത്രിത ബഹിഷ്‌കരണത്തെ ആമീര്‍ എങ്ങനെ നേരിടുമെന്നാണ് ബോളീവുഡ് സിനിമാലോകം ഉറ്റു നോക്കുന്നത്. ദംഗല്‍ ഡിസംബര്‍ 23-ന് എത്തുമെന്നാണ് ട്രെയിലറില്‍ അറിയിച്ചിരിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്യത്തിനെതിരെ തുടര്‍ച്ചയായി ആക്രമണം ഉയര്‍ന്നപ്പോള്‍ ഇന്ത്യ വിട്ടാലോ എന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞതായി ആമീര്‍ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് ഇതില്‍ പ്രകോപിതരായി ഹിന്ദുത്വ സംഘടനകള്‍ ആമീറിനെതിരെ മുറവിളി കൂട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ദംഗല്‍ ബഹിഷ്‌കരണ ക്യാംപെയിനിലൂടെ നടക്കുന്നതെന്ന് കരുതുന്നത്.

ഇന്ത്യയില്‍ അസഹിഷ്ണുതയാണെങ്കില്‍ ആമീറിന്റെ ചിത്രവും വേണ്ടയെന്നു പറഞ്ഞാണ് ദംഗല്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുന്നത്. ആമീറിന്റെ മുന്‍ ചിത്രങ്ങളിലും ഇതുപോലെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആമീറിന്റെ പികെ-യില്‍ ദൈവങ്ങളെ മോശകാരാക്കി എന്നരോപിച്ച് എല്ലാ മതസംഘടനകളും ആമീറിനെതിരെ രംഗത്തു വരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×