ലഹരി മരുന്ന് കേസ്; പ്രയാഗയുടെ മൊഴി തൃപ്തികരം

ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് പൊലീസ്.

കൊച്ചിയിലെ ഗുണ്ടാ നേതാവായ ഓംപ്രകാശ് പ്രതിയായ ലഹരിമരുന്ന് കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നും മൊഴി തൃപ്തികരമെന്നും അന്വേഷണ സംഘം. സുഹൃത്തുകളുടെ നിര്‍ബന്ധ പ്രകാരമാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്, കൂടെ ശ്രീനാഥ് ഭാസിയും സുഹൃത്ത് ബിനു ജോസഫും ഉണ്ടായിരുന്നു. ഇതിനിടെ ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലെന്നും പ്രയാഗ പറഞ്ഞു.

ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് പൊലീസ്. ലഹരികളുപയോഗിച്ച് പാര്‍ട്ടി നടത്തി എന്ന് ആരോപിക്കുന്ന കൊച്ചി മരടിലെ സ്റ്റാര്‍ ഹോട്ടലിലെ മുറിയില്‍ ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തിയിരുന്നു. കൊക്കെയ്ന്‍ പോലെയുളള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ പരിശോധന കൊണ്ട് സാധിക്കും. പരിശോധനയില്‍ കണ്ടെടുത്ത പ്ലാസ്റ്റിക് കവറുകള്‍ കൊക്കെയ്ന്‍ കൊണ്ടു വന്നവയാണെന്ന് കരുതുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന് ആരോപിക്കപ്പെട്ട അഭിനേതാക്കളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

 

content summary; actress prayaga martin statement drug case.

This post was last modified on October 11, 2024 11:59 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment