UPDATES

ട്രെന്‍ഡിങ്ങ്

പാരസെറ്റമോളില്‍ വരെ ബിജെപിയുടെ ‘അഴിമതി’: പരിഹസിച്ച് അഖിലേഷ് യാദവ്

രാജാവ് തോല്‍ക്കും അതാണ് രാജകുമാരനെ ഓര്‍മിക്കുന്നത്

                       

ബിജെപി ഭരണത്തെ വിമര്‍ശിക്കാന്‍ പാരസെറ്റമോള്‍ ഗുളികയെ കൂട്ടുപിടിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. മുന്‍പ് 500 മില്ലിഗ്രാം പാരസെറ്റമോള്‍ കഴിച്ചാല്‍ പോവുമായിരുന്ന പനി ഇപ്പോ 650 മില്ലിഗ്രാം കൊണ്ടും കൊണ്ടും പോവില്ല: ഇത് ബിജെപിയുടെ അഴിമതിയല്ലേ? എന്നാണ് അഖിലേഷ് ചോദിക്കുന്നത്. ബിജെപിയുടെ ഭരണകാലത്തെ വിലകയറ്റം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു യാദവ്. സാധാരണക്കാര്‍ ഗ്യാസ് സിലിണ്ടര്‍, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ അവശ്യവസ്തു വിലകയറ്റ പ്രശ്‌നം അനുഭവിക്കുകയാണ്. അപ്പോഴാണ് ലഖ്നൗ, ഡല്‍ഹി പോലുള്ള വന്‍കിട നഗരങ്ങളില്‍ ബിജെപി നിക്ഷേപ സംഗമം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഡിഫന്‍സ് എക്സ്പോ, ജി 20 ഇവയൊക്കെ നടത്തി. എന്നാല്‍ നിങ്ങളുടെ പ്രദേശത്ത് എന്തെങ്കിലും നിക്ഷേപം ലഭിച്ചോ? നിക്ഷേപം നടത്തിയോ? ഇല്ല അല്ലേ. നിങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ പോലും ബിജെപി നല്‍കിയിട്ടില്ല. കര്‍ഷകരുടെ വരുമാനം വര്‍ധിച്ചില്ല, പകരം വാക്സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംഭാവന വാങ്ങി. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൊണ്ട് പൊതുജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും സമാജ്വാദി പാര്‍ട്ടി മേധാവി ആരോപിച്ചു. Akhilesh Yadav attacks BJP with scam in Paracetamol
അതുകൊണ്ട് തന്നെ വോട്ടവകാശം ആലോചിച്ച് ചെയ്യു. ഭരണഘടന സംരക്ഷിക്കണമെങ്കില്‍ നിങ്ങള്‍ ഇന്ത്യാ ബ്ലോക്കിന് വോട്ട് ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് അഖിലേഷ് അവകാശപ്പെട്ടു. ഇന്ത്യ ഇവിടെ 79 സീറ്റ് നേടും.ബിജെപി പരാജയം രുചിക്കും. രാജാവ് തോല്‍ക്കാന്‍ പോവുകയാണ്. അതാണ് രാജകുമാരനെ ഓര്‍മിക്കുന്നതെന്നും മോദിയുടെ രാഹുലിനെതിരായ പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.നാലാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കെട്ടിപ്പടുത്ത നുണകഥകളാണ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

English Summary: Akhilesh Yadav attacks BJP with ‘scam’ in Paracetamol

Share on

മറ്റുവാര്‍ത്തകള്‍