June 04, 2026 |

അറസ്റ്റിനായി കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ; അതിര് വിട്ടുപോയെന്ന് അല്ലു അര്‍ജുന്‍

‘ സര്‍ നിങ്ങള്‍ ഞങ്ങളെ മാനിച്ചില്ല. എനിക്ക് വസ്ത്രം മാറണം, ഒരാളെ ഒപ്പം അയയ്ക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറിയത് അതിരുവിട്ടുപോയി. അത് ശരിയല്ല.’ നടന്‍ പറഞ്ഞു

കഴിഞ്ഞയാഴ്ച തീയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറിയെന്ന് അല്ലു അര്‍ജുന്‍ കോടതിയെ അറിയിച്ചു. തന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അര്‍ജുന്‍ ഇക്കാര്യം അറിയിച്ചത്. allu arjun

നടന്റെ അഭ്യര്‍ത്ഥനകളെ തങ്ങള്‍ മാനിക്കുന്നുവെന്നാണ് പോലീസ് പറഞ്ഞതെങ്കിലും നടന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. ‘ സര്‍ നിങ്ങള്‍ ഞങ്ങളെ മാനിച്ചില്ല. എനിക്ക് വസ്ത്രം മാറണം, ഒരാളെ ഒപ്പം അയയ്ക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറിയത് അതിരുവിട്ടുപോയി. അത് ശരിയല്ല.’ നടന്‍ പറഞ്ഞു

അറസ്റ്റിന് ശേഷം, നടന്‍ തന്റെ വസതിയില്‍ നിന്ന് പുറത്തിറങ്ങി പോലീസ് വാഹനത്തിലേക്ക് നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നടന്റെ പിതാവ് അല്ലു അരവിന്ദ്, സഹോദരന്‍ അല്ലു സിരീഷ്, ഭാര്യ സ്‌നേഹ റെഡ്ഡി എന്നിവരും അറസ്്റ്റിലാകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു. കാറില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നടന്‍ കാപ്പി കുടിക്കുന്നതും ഭാര്യയോട് സംസാരിക്കുന്നതും അവളെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കാറില്‍ കയറുമ്പോള്‍ അല്ലു അര്‍ജുന്‍ പുഞ്ചിരിക്കുന്നുണ്ട്. ഹൈദ്രബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഹൈദ്രബാദ് പോലീസിലെ സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അക്ഷാന്‍ഷ് യാദവ് പറയുന്നതിങ്ങനെയാണ്. നടനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപ്പൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തീയേറ്ററിനുള്ളില്‍ ഒരാളുടെ മരണത്തിനും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സാഹചര്യത്തില്‍ ഉത്തരവാദികളായ എല്ലാ വ്യക്തികള്‍ക്കെതിരെയും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. എഫ്‌ഐആറില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ നേരത്തെ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇതുവരെ വാദം കേട്ടിട്ടില്ല. നടനെ കൂടാതെ സന്ധ്യ തീയറ്റര്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീയറ്ററിലെ അധികൃതര്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെന്ന് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. അല്ലു അര്‍ജുന്റെ സംഘം കടന്നുവരുന്നതിന് പ്രത്യേക എന്‍ട്രിയോ എക്‌സിറ്റോ നല്‍കിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.

ബിജെപിയും ഭാരതീയ രാഷ്ട്ര സമിതിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതോടെ കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റ് വീശിയിരിക്കുകയാണ്.

‘ഭരണാധികാരികളുടെ അരക്ഷിതാവസ്ഥ പരകോടിയില്‍’ എന്ന് ബിആര്‍എസ് നേതാവ് സംഭവത്തെ വിശേഷിപ്പിച്ചു. നേരിട്ട് ഉത്തരവാദിയല്ലാത്ത ഒരാളെ സാധാരണ കുറ്റവാളിയായി കണക്കാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, അല്ലു അര്‍ജുന്‍ നല്‍കിയ സംഭാവനകള്‍ക്കാണ് ബഹുമാനം അര്‍ഹിക്കുന്നതെന്ന് ബിജെപി നേതാവ് ടി രാജ സിംഗ് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടന്റെ അറസ്റ്റില്‍ തനിക്കോ തന്റെ സര്‍ക്കാരിനെ യാതൊരു പങ്കുമില്ലെന്ന പ്രതികരണമാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി നല്‍കിയത്.

തിക്കിലും തിരക്കിലും പെട്ടവരോട് പൂര്‍ണമായും സഹതാപമുണ്ട്. ബഹുമാനത്തിനും മാന്യമായ പെരുമാറ്റത്തിനും എപ്പോഴും സമൂഹത്തില്‍ ഇടമുണ്ടെന്നും തെലങ്കാന സര്‍ക്കാരിന്റെ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇതേ തുടര്‍ന്ന് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററില്‍ പുഷ്പ 2 : ദി റൂള്‍ ചിത്രത്തിലെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 കാരിയായ എം രേവതി മരിക്കുകയും മകന്‍ ഗുരുതരാവസ്ഥയിലുമായ കേസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് നടന്‍ രംഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തില്‍ തന്റെ ഹൃദയം തകര്‍ന്നുവെന്നും ദു:ഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. കുടുംബത്തിന്റെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. രേവതിയുടെ മകന്‍ ശ്രീ തേജിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. allu arjun

Allu Arjun, Icon Star, Telugu Cinema, South Indian actor, Stylish Star, Allu Arjun movies, Pushpa, Pushpa 2: The Rule

content summary; allu arjun police entered my bedroom its not right

Leave a Reply

Your email address will not be published. Required fields are marked *

×