June 06, 2026 |
Share on

‘പുതുമയേതും ഇല്ലാത മൂന്നാവതു തിരൈപട’വുമായി അല്‍ഫോന്‍സ് പുത്രന്‍; നായികയെ ആവശ്യമുണ്ട്

പാടാനും അഭിനയിക്കാനും കഴിവുള്ള 16 നും 26 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണു തേടുന്നത്

വന്‍വിജയം നേടിയ പ്രേമത്തിനുശേഷം തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനം വളരെ രസകരമായ രീതിയില്‍ നടത്തിയിരിക്കുകയാണു അല്‍ഫോന്‍സ് പുത്രന്‍. തന്റെ മൂന്നാമത്തെ ചിത്രം ഒരു തമിഴ് സിനിമയാണെന്നും ഇതിലേക്കു പുതുമുഖ നായികയെ തേടുന്നുണ്ടെന്നും തംഗ്ലീഷില്‍(തമിഴ് ഇംഗ്ലീഷ്) എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അല്‍ഫോന്‍സ് പുത്രന്‍ അറിയിപ്പു തന്നിരിക്കുകയാണ്. പുതുമയേതും ഇല്ലാത്ത മൂന്നാവതു തിരൈ പടം ആരംഭിക്കപോരേന്‍ എന്നാണ് അല്‍ഫോന്‍സ് പറയുന്നത്. പുതിയ ചിത്രത്തിലേക്ക് പാടാനും അഭിനയിക്കാനും കഴിവുള്ള 16 നും 26 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും ഈ കുറിപ്പില്‍ പറയുന്നുണ്ട്.

അല്‍ഫോന്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

×