പുഷ്പ 2 റീലിസിനിടെ തിക്കിലും തിരക്കിനും ഇടയിൽ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ രണ്ട് മണിക്കൂർ പോലീസ് ചെയ്തു. 11.15 ഓടെയാണ് നടൻ ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരായത്. ചോദ്യങ്ങൾക്കെല്ലാം നടൻ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായെന്തിന് തീയറ്ററിൽ പോയി, സ്വകാര്യ സുരക്ഷാസംഘം ജനങ്ങളെ മർദ്ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, യുവതിയുടെ മരണവിവരം അറിഞ്ഞത് എപ്പോഴാണ്, മാധ്യമങ്ങൾക്ക് മുൻപിൽ പരസ്പര വിരുദ്ധ പ്രസ്താവനകൾ അല്ലേ നൽകിയത് എന്നുള്ള ചോദ്യങ്ങളിലാണ് പോലീസ് ഉത്തരം തേടിയത്. allu arjun
അല്ലുവിനെ ചോദ്യം ചെയ്തതിന് പിന്നാലെ സുരക്ഷാമാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ആരാധകരെ ബൗൺസർ വടി കൊണ്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവ ദിവസം പോലീസ് തീയറ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോ അല്ലുവിനെ കാണിച്ചു. നടനെ സ്ഥലത്തെത്തി തെളിവെടുക്കാനാണ് സാധ്യത.
അപകടമുണ്ടായ വിവരം മാനേജർ നടനെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും നടൻ തയ്യാറായില്ലെന്നാണ് തെലങ്കാന പോലീസിന്റെ ആരോപണം. ഡിജിപി ഇടപെട്ടതോടെയാണ് താരം മടങ്ങിയതെന്നാണ് പോലീസിന്റെ ആരോപണം.
സിനിമ കഴിഞ്ഞിട്ട് മടങ്ങാം എന്ന് താരം നിലപാട് എടുത്തതായും പോലീസ് വെളിപ്പെടുത്തി. യുവതിയുടെ മരണവും കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റതും നടനെ അറിയിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.എന്നാൽ പിറ്റേ ദിവസമാണ് താൻ വിവരം അറിഞ്ഞതെന്നാണ് നടൻ അറിയിച്ചത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
അപ്രതീക്ഷിതമായ നീക്കങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ചോദ്യം ചെയ്യലിനെ തുടർന്ന്, സ്റ്റേഷൻ പരിസരത്ത് പോലീസിന്റെ വൻ സുരക്ഷാസന്നാഹമാണുണ്ടായിരുന്നത്. ആരാധകരും പോലീസ് സ്റ്റേഷന് സമീപം തമ്പടിച്ചിരുന്നു.allu arjun
content summary; Allu Arjun Questioned by Hyderabad Police, Manager Taken into Custody
Leave a Comment