June 04, 2026 |
Share on

അമേരിക്കന്‍ മലയാളികള്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം

ഇദ്ദേഹത്തെ പ്രമുഖ നടനാക്കിയത് നമ്മളാണ് അതേ നമ്മള്‍ ഇയാളുടെ ഷോകള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് ഈ അമേരിക്കന്‍ മലയാളി പറയുന്നത്

മലയാളത്തിലെ പ്രമുഖ നടന്‍ ദിലീപിനെ ഉദ്ദേശിച്ച് താരത്തിന്റെ അമേരിക്കയിലെ ഷോകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ പ്രചരണം. കട്ടപ്പനകാരനായ സാബു എന്ന് പരിചയപ്പെടുത്തുന്ന ഒരു അമേരിക്കന്‍ മലയാളി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് താരത്തിന്റെ ഷോ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം നടത്തുന്നത്. തനിക്ക് കൂട്ടായി അമേരിക്കയിലെ വലിയൊരു മലയാളി സമൂഹമുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ‘പ്രമുഖ നടന്‍’ എന്ന് മാത്രം സംബോന്ധന ചെയ്താണ് പ്രചരണം നടത്തുന്നത്. പ്രചരിക്കുന്ന വീഡിയോയൂടെ കൂടെയുള്ള കുറിപ്പില്‍ പറയുന്നത് ‘ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌കരിക്കുന്നു’ എന്നാണ്.  ഒന്നരലക്ഷത്തിലതിലധികം ആളുകള്‍ കണ്ട ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്‌

ബഹിഷ്‌കരണത്തിനുള്ള കാരണമായി ഇദ്ദേഹം പറയുന്നത് നടി കൂടിയായ ഭാര്യയെ വിവാഹമോചനം ചെയ്യുകയും അവരുടെ സുഹൃത്തായ നടിയെ വിവാഹം കഴിക്കുകയും ചെയ്തു. കൂടാതെ മറ്റൊരു പ്രമുഖ നടിയെ അക്രമിച്ചതിന് പിന്നില്‍ ഈ പ്രമുഖ നടനും പങ്കുണ്ട്. ഇദ്ദേഹത്തെ പ്രമുഖ നടനാക്കിയത് നമ്മളാണ് അതേ നമ്മള്‍ ഇയാളുടെ ഷോകള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് ഈ അമേരിക്കന്‍ മലയാളി പറയുന്നത്. തന്റെ ഫോണ്‍ നമ്പരും മേല്‍വിലാസവും നല്‍കിയാണ് ഇയാള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×