June 04, 2026 |
Share on

കോഹ്‌ലിയെ ട്രംപിനോട് ഉപമിച്ച ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കു നന്ദി; അമിതാഭ് ബച്ചന്‍

കായികരംഗത്തെ ട്രംപാണ് കോഹ്‌ലി എന്നായിരുന്നു ഓസീസ് മാധ്യമങ്ങളുടെ പരിഹാസം

ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന ഇന്ത്യ-ഓസീസ് വാക്‌പോരാട്ടത്തിലേക്ക് ബോളിവുഡില്‍ നിന്നും കക്ഷി ചേരല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് അമിതാഭ് ബച്ചന്‍ ആണു രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനെ അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച ഓസീസ് മാധ്യമങ്ങളെ തന്റെ ട്വിറ്ററിലൂടെ ട്രോളുകയാണ് ബച്ചന്‍ ചെയ്തത്.

ഓസീസ് മീഡിയ കായികരംഗത്തെ ഡൊണാള്‍ഡ് ട്രംപാണു കോഹ്‌ലി എന്നാണു വിളിച്ചത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കു നന്ദി, അവര്‍ കോഹ്‌ലിയെ ഒരു വിജയിയായും പ്രസിഡന്റ് ആയും അംഗീകരിച്ചിരിക്കുന്നു’ എന്നായിരുന്നു ബച്ചന്റെ ട്രോള്‍.

Leave a Reply

Your email address will not be published. Required fields are marked *

×