March 27, 2025 |
Share on

‘ബൈജൂസുമായുള്ള എല്ലാ ഇടപാടുകളും നിയമപരവും സുതാര്യവും, യു.ഡി.എഫ് രാഷ്ട്രീയത്തിന് ബിസിനസുമായി ബന്ധമില്ല: രാജേന്ദ്രന്‍ വെള്ളപ്പാലത്ത്

അമേരിക്കന്‍ കോടതി രേഖകളില്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ പേരും അദ്ദേഹത്തിന്റെ കമ്പിനിയുടെ പേരും പ്രത്യക്ഷപ്പെടാനായ സാഹചര്യത്തെ കുറിച്ച് ‘അഴിമുഖം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു

ബൈജൂസ് ഇടപാടുമായുള്ള ബന്ധത്തിന്റെ പേരില്‍ അമേരിക്കയിലെ ഡെലവെയറിലുള്ള കോടതിയില്‍ നിയമനടപടി നേരിടുന്ന പ്രവാസി വ്യവസായിയും രാഷ്ട്രീയ നേതാവുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്തിനോട് ഇത് സംബന്ധിച്ചുള്ള വിശദീകരണത്തിന് ‘അഴിമുഖം’ ഉന്നയിച്ച ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടിയും പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളെ കുറിച്ച് ഫെബ്രുവരി അഞ്ചിനും അതിലെ അമേരിക്കന്‍ കോടതി രേഖകളില്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ പേരും അദ്ദേഹത്തിന്റെ കമ്പിനിയുടെ പേരും പ്രത്യക്ഷപ്പെടാനായ സാഹചര്യത്തെ കുറിച്ച് ഫെബ്രുവരി ഏഴിനും ‘അഴിമുഖം’ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

അഴിമുഖം ഉന്നയിച്ച ചോദ്യങ്ങള്‍

1. എത്രകാലമായി താങ്കള്‍ക്കും ബൈജു രവീന്ദ്രനും പരസ്പരം അറിയാം. അത് വ്യക്തിപരമായ സൗഹൃദമാണോ അതോ ബിസിനസ് ബന്ധമാണോ?

2. ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് ബൈജൂസ് ആപ് വികസിപ്പിക്കാന്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിച്ചത് നിങ്ങളുടെ കമ്പനിയാണ്. അത് ശരിയാണെങ്കില്‍ എപ്പോഴാണ് ആ ആപിന് രൂപം നല്‍കിയത്?

3. 2023 ല്‍ റിജു രവീന്ദ്രന്‍ തിങ്ക് ആന്‍ഡ് ലേണിന് 100 മില്യണ്‍ യു.എസ്.ഡോളര്‍ നല്‍കിയെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ആ വായ്പാ കരാറില്‍ എപിക്, ടാന്‍ജബ്ള്‍ എന്നീ കമ്പിനികളുടെ ഉടമസ്ഥാവകാശത്തിന്റെ ‘സട്രാറ്റജിക് കണ്‍വേര്‍ഷന്‍ അവകാശങ്ങ’ളും ‘എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സ്വത്തിലും യൂസര്‍ ഡാറ്റായുടെ നിയന്ത്രണവും’ റിജു രവീന്ദ്രന് നല്‍കുന്നുണ്ട്. 2023 ഡിസംബറില്‍ താങ്കളുടെ കമ്പിനിയായ ‘വോയ്സ്ഇറ്റ്’-ന് ഈ അവകാശങ്ങളെല്ലാം 25.5 മില്യണ്‍ ഡോളറിന് റിജു രവീന്ദ്രന്‍ വിറ്റതായി കാണുന്നു.

4. യഥാര്‍ത്ഥത്തില്‍ ഈ പ്ലാറ്റ്ഫോമുകളുടെ എല്ലാം 100 ശതമാനം ഉടമസ്ഥത റിജു രവീന്ദ്രന് ഉണ്ടായിരുന്നുവോ? 820 മില്യണ്‍ യു.എസ് ഡോളര്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ വെറും 25.5 മില്യണ്‍ ഡോളറിനാണ് താങ്കള്‍ക്ക് നല്‍കിയത്? ആ ഇടപാടിനെ കുറിച്ച് കൂടുതല്‍ പറയാമോ?

5. അത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്താന്‍ റിജു രവീന്ദ്രനെ പ്രേരിപ്പിച്ചത് എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

6. ബൈജൂസിന്റെ ടേം ലോണ്‍ ബി( Term Loan B) വായ്പയുമായി ബന്ധപ്പെട്ട് യു.എസ് കോടതി താങ്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തുവല്ലോ. ഇതിനെ കുറിച്ച് വിശദീകരിക്കാമോ?

7. ജനുവരി 30 മുതലുള്ള ദിവസങ്ങള്‍ക്ക് ദിനം പ്രതി 25,000 ഡോളര്‍ പിഴയാണ് യു.എസ് കോടതി വിധിച്ചിട്ടുള്ളത് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. താങ്കള്‍ കോടതിയില്‍ നേരിട്ട് ഹാജറാകുമോ? ഉണ്ടെങ്കില്‍ എന്നാണ് അതിനായി പദ്ധതിയിടുന്നത്?

8. എറണാകുളത്തെ വാണിജ്യ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ താങ്കള്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്ന് കരുതുന്നുണ്ടോ? ദുബായില്‍ രജിസ്റ്റര്‍ ചെയ്ത്, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പിനി എറണാകുളത്ത് ഒരു കമേഴ്സ്യല്‍ സ്യൂട്ട് ഫയല്‍ ചെയ്യുന്നത് എന്തുകൊണ്ടാണ്?

9. ആല്‍ഫ ഇന്‍ക് (ALPHA INC)-ന്റെ ബാങ്ക്റപറ്റ്സി കേസിന്റെ മുഴുവന്‍ വസ്തുതകളെ കുറിച്ച് താങ്കള്‍ക്ക് ബോധ്യമുണ്ടോ? അവരുമായി ഒരു വാണിജ്യ ഇടപാടിലേയ്ക്ക് കടക്കുമ്പോള്‍ ബൈജൂസ് നേരിടുന്ന ഓപറേഷണല്‍ പ്രശ്നങ്ങളെ കുറിച്ച് താങ്കള്‍ക്ക് പൂര്‍ണമായും അറിവുണ്ടായിരുന്നോ?

10. കേരള പ്രവാസി അസോസിയേഷന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇത് രാഷ്ട്രീയമായി താങ്കളെ എങ്ങനെ ബാധിക്കും?

രാജേന്ദ്രന്‍ വെള്ളപ്പാലത്ത് നല്‍കിയ ഉത്തരം:

വോയ്സ്ഇറ്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എല്‍.എല്‍.സിയും അമേരിക്കയിലെ ബാങ്ക്റപ്റ്റ്സി നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള താങ്കളുടെ അന്വേഷണങ്ങള്‍ക്ക് നന്ദി. ഇത്തരം പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കാനുള്ള അവസരത്തിനും നന്ദി.

കുടുംബ സുഹൃത്തുക്കളാണെങ്കിലും ഈ പ്രത്യേക കാര്യത്തില്‍ ബൈജൂ രവീന്ദ്രനുമായി എനിക്കുള്ളത്, ദുബായിയിലെ ടെക്നോളജി ബിസിനസ് ലോകത്തിലൂടെ രൂപപ്പെട്ട തികച്ചും പ്രൊഫഷണലായുള്ള ബന്ധമാണ്. ഒരേ മേഖലയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഞങ്ങള്‍ കുടുംബം പോലെ അടുപ്പമുണ്ടെങ്കിലും, ഞങ്ങളുടെ പ്രൊഫഷണല്‍ വിനിമയങ്ങളൊക്കെ എഡ്യൂക്കേഷന്‍ ടെക്നോളജി മേഖലയുടെ പശ്ചാത്തലത്തില്‍ മാത്രമുള്ളതാണ്.

2021-ല്‍ ആരംഭിച്ച വോയ്സ്ഇറ്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എല്‍.എല്‍.സി, ഐറ്റി സര്‍വ്വീസുകള്‍, യാത്ര, മാധ്യമങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന ടെക്നോളജി സ്ഥാപനമാണ്. വിദ്യാഭ്യാസ മേഖലയിലുള്ള വിവിധ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. അവരുമായുള്ള ബന്ധമാകട്ടെ എപ്പോഴും കരാറുകളുടെ സ്വകാര്യതയാല്‍ നിയന്ത്രിക്കപ്പെടുന്നതാണ്.

2023 സെപ്തംബറിലെ ഇടപാടുമായി ബന്ധപ്പെട്ട്, ഡെലവെയര്‍ ബാങ്ക്റപ്റ്റ്സി കോടതി രേഖകളില്‍ 100 മില്യണ്‍ ഡോളറിന്റെ കരാറില്‍ എപിക്, ടാന്‍ജ്ബ്ള്‍ പ്ലേ കമ്പിനികളുടെ ഉടമസ്ഥാവകാശവും സ്ട്രാറ്റജിക് കണ്‍വേര്‍ഷന്‍ അവകാശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് സുവ്യക്തമാണ്. ഡിസംബര്‍ 2023-ല്‍ വോയ്സ്ഇറ്റുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തികച്ചും നിയമാനുസൃതമാണ്, എല്ലാ ഇടപാടുകളും അന്തരാഷ്ട്ര ബാങ്കിങ് സംവിധാനങ്ങളിലൂടെ രേഖാമൂലമാണ് നടന്നിട്ടുള്ളതും.

സങ്കീര്‍ണമായ വിപണി അന്തരീക്ഷങ്ങളും അത് നടപ്പിലാക്കുന്ന സമയത്തെ തന്ത്രപരമായ പരിഗണനകളുമാണ് ഇടപാടുകളുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ഈ കൈമാറ്റത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യുകയും ദുബായ് കോടതി അതിന് നിയമസാധുത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. (ഡോക്യുമെന്റ് നമ്പര്‍.1/2024/1388837). തികച്ചും നിയമാനുസൃതമാണ് ഉടസ്ഥാവകാശ കൈമാറ്റം നടന്നതെന്ന് ഇത് തെളിയിക്കുന്നു.

റിജു രവീന്ദ്രന്റെ ബിസിനസ് തീരുമാനങ്ങളെ കുറിച്ച് ഊഹിക്കാന്‍ എനിക്ക് കഴില്ല. അത് ചെയ്യുന്നത് ശരിയുമല്ല. ഈ കൈമാറ്റം നിയമാനുസൃതവും പൂര്‍ണമായ രേഖകള്‍ ഉള്ളതും റെഗുലേറ്ററി നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ളതുമാണ്.

കോടതിയലക്ഷ്യ ആരോപണങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഞങ്ങളുടെ നിയമപരമായ ഉടമസ്ഥാവകാശത്തെ തെളിയിക്കുന്ന ദുബായ് കോടതിയുടെ നിയമസാധുത്വ രേഖ, അന്തരാഷ്ട്ര ബാങ്കിങ് ട്രാന്‍ഫറുകളുടെ രേഖ, കോപറേറ്റ് ഡോക്യുമെന്റേഷന്‍ തുടങ്ങി സമഗ്രമായ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജറാക്കിയിട്ടുണ്ട്. ഉചിതമായ നിയമമാര്‍ഗ്ഗങ്ങളിലൂടെ കോടതി ഇടപാടുകള്‍ ഞങ്ങള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്.

(അമേരിക്കയിലേയ്ക്കുള്ള) ഡി.എസ്-160 വിസക്ക് 2024 ജൂലായ് പതിനാറിന് ഞാന്‍ അപേക്ഷ നല്‍കിയതാണ്. വിസ അഭിമുഖം നിശ്ചയിച്ചിരിക്കുന്നത് 2025 ഏപ്രില്‍ 24-നാണ്. അതനുസരിച്ചാകും കോടതിയില്‍ നേരിട്ട് ഹാജറാകുന്നത്. കോടതിയുടെ താത്പര്യമനുസരിച്ച് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനാണ് ഞങ്ങള്‍ കാര്യമായി ശ്രമിക്കുന്നത്. ദിനം പ്രതിയുള്ള 25,000 ഡോളര്‍ പിഴയുടെ ഉത്തരവ് ഞങ്ങളുടെ ലീഗല്‍ ടീം കൈകാര്യം ചെയ്യും.

ഏത് കോടതിയുടെ അധികാര പരിധിയിലാണ് കേസുകള്‍ വരിക എന്നുള്ളത് ഞങ്ങളുടെ പ്രവര്‍ത്തന ചട്ടക്കൂടുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ ഒന്നാണ്. വോയ്സ്ഇറ്റിന്റെ ആസ്ഥാനം ദുബായിയിലാണ്. ഞങ്ങള്‍ക്കവിടെ 120 ജീവനക്കാരുണ്ട്. മാസം 1.3 മില്യണ്‍ ഡോളറിന്റെ ഓപറേഷനുകള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. സ്പെഷ്യല്‍ നീഡ്സ് എഡ്യുക്കേഷന്‍ പ്രോഗ്രം അടക്കമുള്ള ഞങ്ങളുടെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങള്‍ ദുബായിയിലും ഇന്ത്യയിലുമായി പരന്ന് കിടക്കുകയാണ്. പക്ഷേ യു.എസില്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തന സാന്നിധ്യമില്ല. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട്, എറണാകുളത്തിന് പ്രധാന്യമുള്ളത് കൊണ്ടാണ് ആ അധികാര പരിധിയില്‍ കേസ് നല്‍കിയത്.

ഞങ്ങള്‍ കമ്പിനികള്‍ വാങ്ങിയത് കൃത്യമായ ശ്രദ്ധയോടെയും തികച്ചും നിയമാനുസൃതവുമാണ്. ഞങ്ങളുടെ നിലവിലുള്ള പ്രശ്നം ഈ കമ്പിനികളുടെ ട്രസ്റ്റിയായി ചുമതലപ്പെടുത്തിയിട്ടുള്ള ക്ലൗഡിയ സ്പ്രിംഗറുടെ സാങ്കേതിക വൈഗദ്ധ്യക്കുറവും ക്രിട്ടിക്കല്‍ മെയ്ന്റന്‍സ് സിസ്റ്റത്തിലേയ്ക്കുള്ള ആക്സസ് പരിമിതപ്പെടുത്തിയിരിക്കുന്നതുമാണ്. ഇത് സ്പെഷ്യല്‍ നീഡ്സ് എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ അടക്കമുള്ള 40 മില്യണിലേറെയുള്ള ഉപഭോക്താക്കളെ ബാധിക്കുന്നതാണ്. ഈ ഇടപാടിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ബിസിനസ് സാഹചര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു, കൃത്യമായ പരിശോധനകളും ആലോചനകളും നടത്തിയ ശേഷമാണ് തീരുമാനങ്ങളെടുത്തത്.

യു.ഡി.എഫില്‍ സഖ്യകക്ഷിയായ കേരള പ്രവാസി അസോസിയേഷന്‍ (കെ.പിഎ)യുടെ രാഷ്ട്രീയ, സാമൂഹ്യ പരിപാടികളില്‍ നിന്ന് എന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും വേര്‍തിരിച്ചാണ് കൊണ്ടുപോകുന്നത്. തികച്ചും നേരായ മാര്‍ഗ്ഗങ്ങളിലൂടെ നടന്ന ബിസിനസ് കൈമാറ്റത്തിന് നിയമസാധുത നല്‍കുന്നത് മാത്രമാണ് ഇപ്പോഴത്തെ നിയമനടപടിക്രമങ്ങള്‍. അതിന് മറ്റ് ഉത്തരവാദിത്തങ്ങളുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കുന്നതാണ്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ യുക്തമായ നിയമമാര്‍ഗ്ഗത്തിലൂടെ പരിഹരിക്കുന്നതിനോടൊപ്പം ഈ പ്ലാറ്റ്ഫോമുകളടെ സ്ഥിരതയും പ്രാപ്യതയും നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രാഥമിക താത്പര്യം. ഞങ്ങളുടെ എല്ലാ ഇടപാടുകളും തികച്ചും സുതാര്യവും തികച്ചും നിയമപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് നടത്തിയതുമാണ്. Answers given by Rajendran Vellapalath regarding Byju’s financial fraud case

 

Questions

1.How long have you and Byju Raveendran known each other? Is it a personal friendship or a business relationship?

2.One of our sources told us that your companies helped Think and Learn Pvt Ltd to develop Byju’s App. Is it true, if so when did you develop the App and maintain it?

3.The court documents show that in September 2023, Riju Ravindran extended a US$100 million loan to Think and Learn. The loan agreement included “strategic conversion rights” for the ownership of Epic and Tangible and “control over all digital platforms, assets, and user data.” In December 2023, Riju Ravindran gave up his rights as per the loan agreement to your company Voizzit for $25.5 million.

4.Was Riju Ravindran the 100% owner of all these platforms? The complete ownership rights of the assets they acquired for a cumulative value of US$ 820 million was transferred to you for a mere US$ 25.5 million. Could you tell me more about this transaction? Was it a distress sale?

5.We are keen to know what you think prompted Riju Ravindran to do a fire sale like this?

6.You have been accused of contempt by the US court where proceedings in the Byju’s Term B loan are going on. Can you please comment on the veracity of the claim?

7. We understand the court has sanctioned you with a daily fine of US$25,000 from January 30, 2025. Will you appear in court in person? If yes, when are you planning to do so?

8.Do you believe the Commercial Court in Ernakulam will deliver a favourable judgement to you? Is Eranakulam the correct jurisdiction for your Dubai-registered company, operating from Dubai, to file a commercial suit?

9.Were you fully aware of all aspects of Alpha Inc.’s bankruptcy case? Were you fully aware of other aspects of Byju’s operational troubles, when you got into the commercial transaction with them?

10.As the chairperson of KPA, will these developments have any impaction you politically?

Answers 

Thank you for your inquiries regarding the ongoing matters concerning Voizzit Information Technology LLC and the U.S. bankruptcy proceedings. I appreciate the opportunity to provide detailed clarification on these important matters.

As family friends, my acquaintance on this specific issue with Mr. Byju Raveendran has been purely professional through Dubai’s technology business circles. While we operate in the same sector, and staying as close family, our professional interactions have been limited to contexts within the educational technology space.

Voizzit Information Technology LLC, established in 2021, has developed into a substantial technology organization focused on multiple sectors including IT services, travel, media, and education. While we provide various technology services to multiple clients in the education sector, specific client relationships are governed by confidentiality agreements.

Regarding the September 2023 transaction, the documentation filed with Delaware Bankruptcy Court clearly shows the $100 million loan agreement included strategic conversion rights for Epic and Tangible Play ownership. The subsequent December 2023 assignment to Voizzit was executed through proper legal channels, with all transactions documented through international banking systems

The transaction value reflects complex market conditions and strategic considerations at the time of execution. All aspects of the transfer were properly documented and authenticated by Dubai Courts (Document No. 1/2024/1388837), demonstrating legitimate ownership transfer.

I cannot and should not speculate about Mr. Riju Ravindran’s business decisions. The transaction was executed through proper legal channels with full documentation and regulatory compliance.

Regarding contempt allegations, we have submitted comprehensive evidence to the U.S. court demonstrating our legitimate ownership through Dubai Court authentication, international banking transfers, and proper corporate documentation. We are actively addressing all court matters through appropriate legal channels.

Concerning court appearances, I submitted my DS-160 visa application on July 16, 2024, and have an interview scheduled for April 24, 2025. We are actively pursuing expedited processing to comply with court requirements. The $25,000 daily sanction is being addressed through our legal team while we work to resolve visa constraints.

The jurisdiction question is complex given our operational structure. Voizzit maintains its operational headquarters in Dubai with over 120 employees, managing $1.3 million in monthly operations. Our technical infrastructure spans both Dubai and India, with no operational presence in the U.S. The Ernakulam jurisdiction relates to specific aspects of our operations that have nexus to that location.

Our acquisition was based on thorough due diligence and proper legal process. The current platform issues stem from the Trustee’s limited technical expertise and restrictions on access to critical maintenance systems, affecting over 40 million users globally, including special needs education programs. We were aware of the business environment when entering these transactions and conducted appropriate due diligence.

My business activities are entirely separate from community and political roles through KPA an alliance member of UDF. The current legal proceedings relate solely to legitimate business transactions conducted through proper channels and have no bearing on other responsibilities.

These educational platforms serve millions of students worldwide, and our primary focus remains maintaining their stability and accessibility while working through appropriate legal channels to resolve outstanding matters. All transactions and operations have been conducted with full transparency and through proper legal frameworks. Answers given by Rajendran Vellapalath regarding Byju’s financial fraud case

 

 

Content Summary; Answers given by Rajendran Vellapalath regarding Byju’s financial fraud case

 

×