July 09, 2026 |
Share on

32 വര്‍ഷത്തിനിടയില്‍ 67 ട്രാന്‍സ്ഫര്‍; പ്രദീപ് കാസ്‌നിക്ക് ഇതിപ്പോള്‍ ഒരു ശീലമായി

അഴിമുഖം പ്രതിനിധി ഹരിയാന ഗവൺമെന്റിന്റെ ഏറ്റവും ഒടുവിലത്തെ ഉത്തരവോട് കൂടി 32 വർഷത്തെ സേവനത്തിനിടയിൽ  67  തവണയാണ് പ്രദീപ് കാസ്‌നി എന്ന ഐ എ എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 12 ട്രാന്‍സ്ഫറുകളാണ് കസ്‌നിയെ തേടിയെത്തിയത്. ഈ മാസത്തില്‍ ഇത് മൂന്നാമത്തെയും. ഹരിയാന ഭൂമി വീണ്ടെടുക്കൽ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ആയാണ് പുതിയ നിയമനം. അഞ്ചു പുതിയ കമ്മീഷനുകളുടെ നിയമനത്തിനായി സംസ്ഥാന ഗവണ്മെന്റ് മുന്നോട്ട് വെച്ച പദ്ധതിക്ക് അംഗീകാരം നല്കിയില്ലെന്നതാണ് ഇത്തവണത്തെ ട്രാൻസ്ഫെറിനു […]

അഴിമുഖം പ്രതിനിധി

ഹരിയാന ഗവൺമെന്റിന്റെ ഏറ്റവും ഒടുവിലത്തെ ഉത്തരവോട് കൂടി 32 വർഷത്തെ സേവനത്തിനിടയിൽ  67  തവണയാണ് പ്രദീപ് കാസ്‌നി എന്ന ഐ എ എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 12 ട്രാന്‍സ്ഫറുകളാണ് കസ്‌നിയെ തേടിയെത്തിയത്. ഈ മാസത്തില്‍ ഇത് മൂന്നാമത്തെയും. ഹരിയാന ഭൂമി വീണ്ടെടുക്കൽ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ആയാണ് പുതിയ നിയമനം.

അഞ്ചു പുതിയ കമ്മീഷനുകളുടെ നിയമനത്തിനായി സംസ്ഥാന ഗവണ്മെന്റ് മുന്നോട്ട് വെച്ച പദ്ധതിക്ക് അംഗീകാരം നല്കിയില്ലെന്നതാണ് ഇത്തവണത്തെ ട്രാൻസ്ഫെറിനു കാരണം. ഈ വിഷയത്തിൽ ഗവർണ്ണർ കപ്താൻ സിംഗ് സോളങ്കി സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടതിന് പുറകെ ആണ് സ്ഥലം മാറ്റം.

നിരന്തരമായ സ്ഥലം മാറ്റങ്ങളിൽ വിഷമമുണ്ടെങ്കിലും അത് ശീലമായി തീർന്നെന്നും സ്ഥലം മാറ്റത്തിന്റെ കാരണം തനിക്ക് അറിയില്ല അത് സർക്കാരിനോട് തന്നെ ചോദിക്കണമെന്നും കാസ്‌നി പറഞ്ഞു.

ചുരുങ്ങിയത് രണ്ടു വർഷത്തിന് ശേഷം മാത്രമേ സ്ഥലം മാറ്റം നടത്താവൂ ചട്ടത്തിന്  വിരുദ്ധമായാണ് കാസ്‌നിക്കിന്റെ സ്ഥലം മാറ്റങ്ങളെല്ലാം.

കൂടുതല്‍ വായനയ്ക്ക്; https://goo.gl/gEb1LW

Tags:

Leave a Reply

Your email address will not be published. Required fields are marked *

×