January 19, 2025 |

നിശബ്‍ദമാകില്ല ആ ശബ്ദം; അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

ബുദ്ധിപരവും സുന്ദരവുമായ അനീതിയുടെ അടിയന്തര കഥകൾ

എഴുത്തുകാരിയും ആക്‌ടിവിസ്‌റ്റുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ഹരോൾഡ് പിൻ്ററിൻ്റെ സ്മരണാർത്ഥമാണ് വർഷം തോറും പെൻ പിന്റർ പുരസ്‌കാരം നൽകുന്നത്. 14 വർഷം മുമ്പ് കാശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താൻ ഡൽഹി ലഫ്‌നന്റ് ഗവർണർ വി കെ സെ്കസേന അനുമതി നൽകി രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുരസ്ക്കാരം. 2010ൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. കാശ്മീർ എന്ന തർക്ക പ്രദേശം ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല എന്ന് പ്രസ്താവിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. Arundhati Roy

തീരുമാനത്തിന് പിന്നാലെ 200-ലധികം അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു തുറന്ന കത്തെഴുതിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻ്റെ നിശിത വിമർശകയാണ് അരുന്ധതി റോയ്. തെരഞ്ഞെടുപ്പിൽ മോദിക്ക് പാർലമെൻ്ററി ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും, അദ്ദേഹം മാറിയെന്ന് കരുതുന്നത് ശരിയല്ല. എന്നാണ് പെൻ ഇൻ്റർനാഷണലിൻ്റെ ബോർഡ് അംഗമായ സലിൽ ത്രിപാഠി,  ഗാർഡിയനിൽ എഴുതിയത്.

പരിസ്ഥിതി നശീകരണം, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങളെ നിശിതമായി വിശകലനം ചെയ്തുകൊണ്ടെഴുതിയ ‘ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ എന്ന പുസ്തകത്തിന് 1997 ൽ ബുക്കർ പ്രൈസ് നേടിയ അരുന്ധതി റോയിയെ ജഡ്ജിമാർ പ്രശംസിച്ചു. ബുദ്ധിയും സൗന്ദര്യവുമുള്ള അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതിറോയിയെന്ന് പെൻ ജൂറി ചെയർ റൂത്ത് ബോർത്വിക് പറഞ്ഞത്.

ലോകം സ്വീകരിക്കുന്ന അഗ്രാഹ്യമായ വഴിത്തിരിവുകളെക്കുറിച്ച് എഴുതാൻ ഹരോൾഡ് പിന്റർ ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം എഴുത്തുകളിലൂടെ നികത്താൻ നമ്മളിൽ ചിലരെങ്കിലും ശ്രമിക്കണം എന്നാണ് പുരസ്കാരത്തോട് അരുന്ധതി പ്രതികരിച്ചത്.

 

content summary ; Arundhati Roy wins PEN Pinter prize

Tags:

×