June 14, 2026 |
Share on

ഗുരുപ്രതിമ തകര്‍ത്ത കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു

അഴിമുഖം പ്രതിനിധി തലശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യല്‍ പിന്നീടെന്ന് പൊലീസ്‌.  സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീമുദ്ര കലാ സാംസ്‌കാരിക വേദിയുടെ കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ ഞായറാഴ്ചയാണ് ഇവര്‍ വെട്ടിയത്. സമീപത്തെ അരിവാള്‍ ചുറ്റിക നക്ഷത്ര ശില്‍പവും കൊടിമരവും അക്രമികള്‍ തകര്‍ത്തിരുന്നു. പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അഴിമുഖം […]

അഴിമുഖം പ്രതിനിധി

തലശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യല്‍ പിന്നീടെന്ന് പൊലീസ്‌.  സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീമുദ്ര കലാ സാംസ്‌കാരിക വേദിയുടെ കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ ഞായറാഴ്ചയാണ് ഇവര്‍ വെട്ടിയത്. സമീപത്തെ അരിവാള്‍ ചുറ്റിക നക്ഷത്ര ശില്‍പവും കൊടിമരവും അക്രമികള്‍ തകര്‍ത്തിരുന്നു. പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×