June 04, 2026 |
Share on

ഇന്ത്യന്‍ പൗരനായ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് വിരമിക്കുന്നു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഈ ഓസീസ് ഫാസ്റ്റ് ബൗളര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ മോഡല്‍ മഷൂം സിന്‍ഹയെ വിവാഹം കഴിക്കുകയും ഇന്ത്യന്‍ പൗരത്വം നേടുകയും ചെയ്ത ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. വിരമക്കല്‍ സൂചന ടെയ്റ്റ് തന്നെയാണു പുറത്തുവിട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ് താനെന്നു 34 കാരനായ ടെയ്റ്റ് പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്കായി 34 ഏകദിനങ്ങളും 21 ട്വന്റി-20 മത്സരങ്ങളും മൂന്നു ടെസ്റ്റും ഷോണ്‍ ടെയ്റ്റ് കളിച്ചിട്ടുണ്ട്. ഓസീസ് കിരീടം നേടിയ കഴിഞ്ഞ ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടി ഷോണ്‍ ടെയ്റ്റ് താരമായിരുന്നു.

കഴിഞ്ഞ കുറെ കാലമായി കാല്‍മുട്ടിലെ പരിക്കുമായി ബുദ്ധിമുട്ടുകയായിരന്നു ടെയ്റ്റ്. പരിക്കുമൂലം ടീമില്‍ നിലനില്‍ക്കാനും ടെയ്റ്റിനു സാധിച്ചിരുന്നില്ല. വന്യമായ വേഗം എന്നായിരുന്നു ടെയ്റ്റിന്റെ പന്തുകള്‍ക്കു വിശേഷണം 2010 ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ മണിക്കൂറില്‍ 161.1 കിലോമീറ്റര്‍ വേഗതയില്‍ ടെയ്റ്റ് പന്തു പായിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×