July 08, 2025 |
Share on

സുസൂക്കി ജിക്സർ 250 വരുന്നു; എൻട്രി ലെവൽ ടൂറിങ് ബൈക്കുകൾക്ക് ഒരു വൻ വെല്ലുവിളി

ജിഎസ്എസ് എസ്750 പോലുള്ള ബൈക്കുകളുടെ ഡിസൈൻ സവിശേഷതകളിൽ നിന്നും ചില കടംകൊള്ളലുകൾ ഉണ്ടായിരിക്കും ജിക്സർ 250യിൽ.

150 സിസി സെഗ്മെന്റിലെ അന്തസ്സേറിയ ഒരു സാന്നിധ്യമാണ് സുസൂക്കി ജിക്സറിന്റേത്. തികച്ചും അത്യാധുനികമായ, കൈപ്പിടിയിലൊതുങ്ങുന്ന ബൈക്കിന്റെ ഡിസൈൻ സവിശേഷതകൾ വാഹനപ്രമികളെ നന്നായി ആകർഷിക്കുകയുണ്ടായി. നിലവില്‍ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിലൊന്നാണിത്. ഈ ബൈക്കിന്റെ ശേഷി കൂടിയ പതിപ്പിന് തീർച്ചയായും ഉപഭോക്താക്കളുണ്ടാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

2019ൽ തന്നെ ജിക്സർ വിപണി പിടിക്കുമെന്നാണ് അറിയുന്നത്. ജിക്സർ 250 എന്ന പേരിൽത്തന്നെ വിപണിയിലെത്താനാണ് സാധ്യത.

ജിക്സർ 250ക്ക് നേക്കഡ് പതിപ്പും ഫെയേഡ് പതിപ്പും ഉണ്ടായിരിക്കും. നേക്ക‍ഡ് പതിപ്പിന് ഫെയേഡിനെ അപേക്ഷിച്ച് വിലക്കുറവുണ്ടായിരിക്കും. ഈ ഫെയേഡ് പതിപ്പ് പക്ഷെ നേക്കഡ് പതിപ്പ് വിപണിയിലെത്തിയ ശേഷം മാത്രമേ എത്തുകയുള്ളൂ. ഇതിന് എത്ര സമയമെടുക്കുമെന്നത് വ്യക്തമല്ല.

ജിഎസ്എസ് എസ്750 പോലുള്ള ബൈക്കുകളുടെ ഡിസൈൻ സവിശേഷതകളിൽ നിന്നും ചില കടംകൊള്ളലുകൾ ഉണ്ടായിരിക്കും ജിക്സർ 250യിൽ. ലഭ്യമായ സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, 150 മോഡലിൽ നിന്നുള്ള പ്രധാന വ്യത്യാസം കുറെക്കൂടി മുതിർന്നവരെ അനുകരിക്കാനുള്ള പ്രവണതയായിരിക്കും എന്നാണ്. അതായത്, ഒരൽപംകൂടി മസിലനായിരിക്കും ബൈക്കിന്റെ ശരീരം.

22 മുതൽ 25 വരെ കുതിരശക്തി ഉൽപാദിപ്പിക്കുന്ന എൻജിനായിരിക്കും ബൈക്കുലുണ്ടാവുക. എൻജിനോടൊപ്പം ഒരു 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിരിക്കും. നിലവിലെ 150 മോഡലിന്റെ ഫ്രെയിമിൽ നിർബന്ധമായും ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. വലിപ്പമേറിയ ഈ എൻജിൻ ഘടിപ്പിക്കാൻ ഇതാവശ്യമാണ്. മുൻവശത്ത് ടെലിസ്കോപിക് സസ്പെൻഷനുകളാണ് ചേർക്കുക. പിന്നിൽ മോണോഷോക്ക് സസ്പെൻഷനും ചേർക്കും.

ഇരുചക്രങ്ങളോടും ഡിസ്ക് ബ്രേക്കുകൾ ചേർക്കും. ഡ്യുവൽ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ബൈക്കിന്റെ സുരക്ഷിതത്വം വർധിപ്പിക്കും. (ഇക്കാര്യത്തിൽ പക്ഷെ, സ്ഥിരീകരണം വന്നിട്ടില്ല. ചെലവ് ചുരുക്കി വില കുറയ്ക്കാൻ പദ്ധതിയുണ്ടെങ്കിൽ സുസൂക്കി എബിഎസ് സിംഗിൾ ചാനലാക്കി മാറ്റിയേക്കും.

ഈ ബൈക്ക് ഒരു എൻട്രി ലെവൽ‌ ടൂറിങ് ബൈക്ക് എന്ന നിലയിലാണ് ബ്രാൻഡ് ചെയ്യപ്പെടുക എന്നാണറിയുന്നത്.

ഷോറൂം നിരക്ക് പ്രകാരം 1.5 ലക്ഷത്തിന്റെ ചുറ്റുപാടിലായിരിക്കും സുസൂക്കി ജിക്സർ 250യുടെ വില. യമഹ എഫ്‌സെഡ്25 പോലുള്ള എതിരാളികളാണ് വിപണിയിൽ ഇദ്ദേഹത്തെ കാത്തു നിൽക്കുന്നത്.

(ചിത്രത്തിലുള്ളത് GSX-R250)

Leave a Reply

Your email address will not be published. Required fields are marked *

×