April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ഐ എസ് ആർ ഓയുടെ ബ്രാഹ്മണക്കുറി

അനൂപ്‌ കുമാർ   പല സുഹൃത്തുക്കളും കരുതുന്നത് ഐ എസ് ആർ ഓ തലവൻ അന്ധവിശ്വാസിയും യുക്തിപരമായി ചിന്തിക്കാത്ത ആളും ശാസ്ത്രബോധം ഇല്ലാത്ത ആളും ഒക്കെ ആയതുകൊണ്ടാണ്‌ ചൊവ്വായാനം വിക്ഷേപിക്കുന്നതിനു മുമ്പ് തിരുപ്പതിയിൽ പോയി പൂജ ചെയ്തത് എന്നാണ്.  അദ്ദേഹത്തോട് ഇതുപോയി പറഞ്ഞാൽ അദ്ദേഹം നിങ്ങളുടെ മണ്ടത്തരമോർത്തു ചിരിക്കുകയേ ഉള്ളൂ. നിങ്ങളെപ്പോലെയും എന്നെപ്പോലെയും തന്നെ യുക്തിപരമായി ചിന്തിക്കാൻ കഴിയുന്ന ആളും ശാസ്ത്രബോധമുള്ളയാളും ഒക്കെത്തന്നെയാണ് അദ്ദേഹം. ഒരുപക്ഷേ നമ്മളെയൊക്കെപ്പോലെ അന്ധവിശ്വാസിയും. എന്നാൽ ചൊവ്വാദൗത്യം വിജയകരമാക്കാൻ വേണ്ടി ദേവപ്രീതി നേടണമെന്ന അദ്ദേഹത്തിന്റെ […]

അനൂപ്‌ കുമാർ  

പല സുഹൃത്തുക്കളും കരുതുന്നത് ഐ എസ് ആർ ഓ തലവൻ അന്ധവിശ്വാസിയും യുക്തിപരമായി ചിന്തിക്കാത്ത ആളും ശാസ്ത്രബോധം ഇല്ലാത്ത ആളും ഒക്കെ ആയതുകൊണ്ടാണ്‌ ചൊവ്വായാനം വിക്ഷേപിക്കുന്നതിനു മുമ്പ് തിരുപ്പതിയിൽ പോയി പൂജ ചെയ്തത് എന്നാണ്. 

അദ്ദേഹത്തോട് ഇതുപോയി പറഞ്ഞാൽ അദ്ദേഹം നിങ്ങളുടെ മണ്ടത്തരമോർത്തു ചിരിക്കുകയേ ഉള്ളൂ. നിങ്ങളെപ്പോലെയും എന്നെപ്പോലെയും തന്നെ യുക്തിപരമായി ചിന്തിക്കാൻ കഴിയുന്ന ആളും ശാസ്ത്രബോധമുള്ളയാളും ഒക്കെത്തന്നെയാണ് അദ്ദേഹം. ഒരുപക്ഷേ നമ്മളെയൊക്കെപ്പോലെ അന്ധവിശ്വാസിയും. എന്നാൽ ചൊവ്വാദൗത്യം വിജയകരമാക്കാൻ വേണ്ടി ദേവപ്രീതി നേടണമെന്ന അദ്ദേഹത്തിന്റെ വിശ്വാസമല്ല (അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽപ്പോലും) അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. അങ്ങനെയാണെങ്കിൽ വളരെ സ്വകാര്യമായി നാട്ടുകാരാരും അറിയാതെ അദ്ദേഹത്തിന് ഇതൊക്കെ ചെയ്യാമായിരുന്നു.

പരസ്യമായി ഈ പൂജകൾ ചെയ്യുന്നതിന് വേറെ കാരണമുണ്ട്. ഐ എസ് ആർ ഓ ഉണ്ടായ കാലം മുതലേ അതിന്റെ ഓരോ തലവന്മാരും അവരുടെ ഓരോ ദൗത്യത്തിനും മുന്നോടിയായി ഇത് ചെയ്യാറുണ്ട്. ജനത്തിന് അതൊരു വൻ സംഭവം ആവുന്നു എന്നും മാദ്ധ്യമങ്ങൾ അത് ആഘോഷിക്കുന്നു എന്നും അവർ എല്ലായ്പ്പോഴും ഉറപ്പുവരുത്താറുണ്ട്.

സെക്കുലർ എന്നറിയപ്പെടുന്ന ഒരു രാഷ്ട്രത്തിൽ, ‘ശാസ്ത്ര’വും ശാസ്ത്രപഠനവും ബൌദ്ധികമായ ഔന്നത്യത്തിന്റെ പരമകാഷ്ഠയായി ആഘോഷിക്കപ്പെടുന്ന ഒരിടത്ത്, ബ്രാഹ്മണരുടെ കഴിവിന്റെ, മെരിറ്റിന്റെ, പൊതുപ്രദർശനമാണ് ഈ ദൗത്യങ്ങളെല്ലാം തന്നെ എന്ന് പൊതുജനത്തെ മയത്തിൽ ഒന്നോർമ്മപ്പെടുത്തുകയാണ് അവർ ഓരോ ഐ എസ് ആർ ഓ ദൌത്യത്തിലും മുടങ്ങാതെ ഒരനുഷ്ഠാനമായി പിന്തുടരുന്ന ഈ തിരുപ്പതി സന്ദർശനങ്ങളിലൂടെയും തേങ്ങ ഉടയ്ക്കലുകളിലൂടെയും.

‘ഞങ്ങൾ ബ്രാഹ്മണർ തന്നെയാണ് ഇന്നാട്ടിലെ പുലികൾ, ഞങ്ങളാണിതു ചെയ്തത്, എന്താ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ’ എന്ന് പൂണൂലെടുത്ത് നമ്മുടെ മുഖത്തു തേമ്പി അതുപറയാൻ ഇപ്പോൾ പറ്റാത്തതുകൊണ്ട് മറ്റൊരു വിധത്തിൽ അത് പറയുന്നു എന്നുമാത്രം.

(മൊഴിമാറ്റം : സുദീപ് കെ എസ് )

Leave a Reply

Your email address will not be published. Required fields are marked *

×