UPDATES

വിദേശം

രഹസ്യ യോഗം വിനയായി, ചീഫ് ജസ്റ്റിസ് രാജി വച്ചു

ബംഗ്ലാദേശ് പ്രതിഷേധം

                       

പുതിയ ഇടക്കാല സർക്കാർ ഓഗസ്റ്റ് 9 നാണ് ബംഗ്ലാദേശിൽ ചുമതലയേൽക്കുന്നത്. ഇതിനു പിന്നാലെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. പ്രാദേശിക മാധ്യമമായ ജമുന ടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രതിഷേധക്കാർ രാജി ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിയാൻ തയ്യാറാണെന്ന്   ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. Bangladesh chief justice resign

കഴിഞ്ഞ വർഷം സുപ്രിം കോടതി തലവനായി നിയമിതനായ ഉബൈദുൽ ഹസ്സൻ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഏറ്റവും അടുത്ത ആളായാണ് അറിയപ്പെട്ടിരുന്നത്. തലസ്ഥാനമായ ധാക്കയിലെ കോടതിക്ക് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ  അദ്ദേഹത്തോട് പദവി ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. രാജി പ്രഖ്യാപനത്തിന് മുമ്പ് ചീഫ് ജസ്റ്റിസ് കോടതി വിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.

പുതിയ ഇടക്കാല സർക്കാരുമായി ചർച്ച ചെയ്യാതെ ചീഫ് ജസ്റ്റിസ്  കോടതി യോഗം വിളിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്.  ജഡ്ജിമാർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിച്ച ആളുകളെ ഇത് കൂടുതൽ പ്രകോപിതരാക്കി. ഇതോടെയാണ് പ്രതിഷേധം ഉടലെടുക്കുന്നത്. പിരിമുറുക്കം രൂക്ഷമായതോടെ ആസൂത്രണം ചെയ്‌ത യോഗം പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. ബംഗ്ലാദേശ് സുപ്രിം കോടതിയുടെ 24-ാമത് ചീഫ് ജസ്റ്റിസായിരുന്ന ഒബൈദുൽ ഹസ്സൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള അന്വേഷണ സമിതിയുടെ പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ പിതാവ് കിഴക്കൻ പാകിസ്ഥാൻ പ്രവിശ്യാ അസംബ്ലി അംഗമായ അഖ്‌കുൽ ഹുസൈൻ അഹമ്മദാണ്, മാതാവ് ബീഗം ഹോസ്‌നെ ആരാ ഹൊസൈൻ. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം പൂർത്തിയാക്കി.

അതിനിടെ, രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിലും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ് സർക്കാരിൻ്റെ ഇടക്കാല തലവൻ മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 232 പേർ മരിച്ചതായാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അവസാനമായി ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 469 പേരുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഷെയ്ഖ് ഹസീനക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുന്നതായി ബ്ലൂംബെർഗ് പറയുന്നു. മുൻ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ബംഗ്ലാദേശുമായുള്ള ബന്ധം തുലാസ്സിലാകുമെന്നും അവർ ഇന്ത്യക്ക്  മുന്നറിയിപ്പ് നൽകി.

Content summary; Bangladesh chief justice says will resign after protest ultimatum Bangladesh chief justice resign

Share on

മറ്റുവാര്‍ത്തകള്‍