July 17, 2026 |
Share on

ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ പുതിയ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.

അഴിമുഖം പ്രതിനിധി ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍  പുതിയ  പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. ഡിവൈഎസ്പി നജ്മല്‍ ഹസ്സനാണ് പുതിയ അന്വേഷണ ചുമതല. ഡിവൈഎസ്പിക്ക് പുറമേ മൂന്ന് സിഐമാര്‍ സംഘത്തില്‍ ഉണ്ടാകും. അന്വേഷണ സംഘം വിപുലീകരിക്കുന്നതിനെ കുറിച്ച്ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേകബ് തോമസിന്‍റെ നേതൃത്വത്തില്‍ ഇന്ന് വിജിലന്‍സ് യോഗം ചേരും. തുടരന്വേഷണം നടത്താം എന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ അന്വേഷണത്തില്‍ നിന്ന് എസ്പി ആര്‍ സുകേശനെ നീക്കിയിരുന്നു. സുകേശന്‍ തന്നെ അവശ്യപ്പെട്ടത് കൊണ്ടാണ് മാറ്റിയത് എന്നായിരുന്നു […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍  പുതിയ  പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. ഡിവൈഎസ്പി നജ്മല്‍ ഹസ്സനാണ് പുതിയ അന്വേഷണ ചുമതല. ഡിവൈഎസ്പിക്ക് പുറമേ മൂന്ന് സിഐമാര്‍ സംഘത്തില്‍ ഉണ്ടാകും.

അന്വേഷണ സംഘം വിപുലീകരിക്കുന്നതിനെ കുറിച്ച്ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേകബ് തോമസിന്‍റെ നേതൃത്വത്തില്‍ ഇന്ന് വിജിലന്‍സ് യോഗം ചേരും.

തുടരന്വേഷണം നടത്താം എന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ അന്വേഷണത്തില്‍ നിന്ന് എസ്പി ആര്‍ സുകേശനെ നീക്കിയിരുന്നു. സുകേശന്‍ തന്നെ അവശ്യപ്പെട്ടത് കൊണ്ടാണ് മാറ്റിയത് എന്നായിരുന്നു വിജിലന്‍സ് ഡയറക്റ്ററുടെ വിശദീകരണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×