June 06, 2026 |
Share on

22 വര്‍ഷത്തിന് ശേഷം ബാഷ വീണ്ടുമെത്തി: തീയറ്ററില്‍ പഴയ അതേ ആവേശം

ചിത്രത്തിന്റെ ഡിജറ്റല്‍ വേര്‍ഷനാണ് പുറത്തിറങ്ങിയത്. പഴയ പ്രിന്റ് റീമാസ്റ്റര്‍ ചെയ്തി ഡിജിറ്റലാക്കാന്‍ ആറ് മാസമെടുത്തു.

22 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ബാഷ തിരിച്ചെത്തി. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ 80ഓളം സ്‌ക്രീനുകളിലാണ് ബാഷ വീണ്ടും ഇറങ്ങിയത്. ചിത്രത്തിന്റെ ഡിജറ്റല്‍ വേര്‍ഷനാണ് പുറത്തിറങ്ങിയത്. പഴയ പ്രിന്റ് റീമാസ്റ്റര്‍ ചെയ്തി ഡിജിറ്റലാക്കാന്‍ ആറ് മാസമെടുത്തു.

ബാഷയുടെ പുതിയ വേര്‍ഷന് സംഗീതമൊരുക്കിയിരിക്കുന്നതും ദേവ തന്നെ. ടിവി ചാനലുകളില്‍ ഇത്രയധികം തവണ കാണിച്ചിട്ടും ബാഷയോടുള്ള ആളുകളുടെ ഇഷ്ടവും ആവേശവും അദ്ഭുതകരമാണെന്ന് സംവിധായകന്‍ സുരേഷ് കൃഷ്ണ പ്രതികരിച്ചു. ബാഷയോട് ഇപ്പോഴുമുള്ള ആരാധകരുടെ ഇഷ്ടം ആശ്ചര്യപ്പെടുത്തുന്നുവെന്ന് രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് പറഞ്ഞു.



Leave a Reply

Your email address will not be published. Required fields are marked *

×