June 26, 2026 |
Share on

കോട്ടയത്ത് ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം, ഒരു കോടിയുടെ നാശനഷ്ടം

അഴിമുഖം പ്രതിനിധി കോട്ടയം നഗരമധ്യത്തിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം.  കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപമാണ് സംഭവം.  രാത്രി ഒമ്പതരയോടെയാണ് ഷോറൂമിനു തീപിടിച്ചത്. ഷോറൂം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. കോട്ടയത്തിനു പുറമേ പാലാ, പാമ്പാടി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍  നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ടരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.ഷോറൂമിലെ ബാഗുകളും ചെരിപ്പുകളുമടക്കം കത്തിനശിച്ചു, ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീപ്പിടിത്തത്തെത്തുടര്‍ന്ന് കെകെ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചതിനാല്‍ ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും […]

അഴിമുഖം പ്രതിനിധി

കോട്ടയം നഗരമധ്യത്തിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം.  കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപമാണ് സംഭവം.  രാത്രി ഒമ്പതരയോടെയാണ് ഷോറൂമിനു തീപിടിച്ചത്. ഷോറൂം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. കോട്ടയത്തിനു പുറമേ പാലാ, പാമ്പാടി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍  നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ടരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.ഷോറൂമിലെ ബാഗുകളും ചെരിപ്പുകളുമടക്കം കത്തിനശിച്ചു, ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീപ്പിടിത്തത്തെത്തുടര്‍ന്ന് കെകെ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചതിനാല്‍ ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെടുകയുണ്ടായി

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×