ലൈംഗികത്തൊഴിലാളികളെ സംരക്ഷിക്കാൻ പുതിയ നിയമവുമായി ബെൽജിയം. അസുഖം വന്ന് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ശമ്പളം നൽകുന്ന രീതി, പ്രസവ അവധി, മെറ്റേർണിറ്റി പേ, വിരമിക്കുമ്പോൾ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാനുള്ള ചരിത്ര തീരുമാനവുമായി ബെൽജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. Historic Victory: Belgium
മെയ് മാസത്തിലാണ് ലൈംഗികത്തൊഴിലാളികൾക്ക് മറ്റേതൊരു ജീവനക്കാരെയും പോലെ തൊഴിൽ സംരക്ഷണം നൽകാൻ നിയമനിർമ്മാതാക്കൾ ബിൽ പാസാക്കിയത്. ലൈംഗികത്തൊഴിലാളികൾക്കെതിരെയുള്ള അതിക്രമവും ചൂഷണവും തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമം.
ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന നിയമം ലൈംഗികത്തൊഴിലാളികൾക്ക് തൊഴിൽ കരാറുകളും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതാണ്.
2022-ൽ, ബെൽജിയം ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിയെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് സംരക്ഷണമോ അവകാശങ്ങളോ നൽകിയിരുന്നില്ല. ഇപ്പോൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങളും, ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ മറ്റ് തൊഴിലാളികളെപ്പോലെ ലൈംഗികത്തൊഴിലാളികൾക്കും അവകാശങ്ങൾ നൽകി ഈ പക്ഷാഭേദം മാറ്റാൻ പുതിയ പദ്ധതി ലക്ഷ്യമിടുന്നു.
പുതിയ നിയമം കൊണ്ടുവന്നതിലൂടെ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ പോവുകയാണ്. ഇപ്പോൾ അവർക്ക് നോ പറയാനും, അവധിയെടുക്കാനും, ഇഷ്ടമല്ലാത്ത പ്രവർത്തികൾ വസമ്മതിക്കാനും കഴിയും. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഒരാൾക്കും ലൈംഗികത്തൊഴിൽ ചെയ്യേണ്ടതായി വരില്ല. അവർ ഒരു നോ പറയുകയാണെങ്കിൽ ആർക്കും അതിനെ ചോദ്യം ചെയ്യാനോ അവരോട് ദേഷ്യപ്പെടാനോ കഴിയില്ല.
പുതിയ നിയമപ്രകാരം ബെൽജിയത്തിലെ ലൈംഗികത്തൊഴിൽ നിയന്ത്രിക്കുന്ന തൊഴിലുടമകൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ലൈംഗികത്തൊഴിലാളികളെ അന്വേഷിച്ചെത്തുന്നവർ വിശ്വസ്തരായിരിക്കണം, ബെൽജിയത്തിൽ ബിസിനസ് അഡ്രസ് ഉണ്ടായിരിക്കണം, ജോലി സ്ഥലം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. പാനിക് ബട്ടണുകൾ, വൃത്തിയുള്ള ടവലുകളും കിടക്കകളും, ഷവർ, കോണ്ടം എന്നിവയുടെ കാര്യവും ഇതിൽ ഉൾപ്പെടുന്നു.
ബെൽജിയത്തിലെ ലൈംഗികത്തൊഴിലാളികൾക്കായി ഒരുക്കിയിട്ടുള്ള പുതിയ പരിരക്ഷകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സ്ട്രിപ്പ് ടീസ് അല്ലെങ്കിൽ അശ്ലീലസാഹിത്യം പോലുള്ള ജോലികൾ ചെയ്യുന്നവർക്കും ബാധകമല്ല.
ബെൽജിയൻ യൂണിയൻ ഓഫ് സെക്‌സ് വർക്കേഴ്‌സ് പുറത്തിറക്കിയ ഈ നിയമം ലൈംഗിക തൊഴിലാളികൾക്കെതിരായ നിയമപരമായ വിവേചനം അവസാനിപ്പിക്കുന്ന ഒരു വലിയ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്.
ലൈംഗികത്തൊഴിൽ നിയന്ത്രിക്കുന്നതിനോ പൂർണ്ണമായും നിർത്തുന്നതിനോ പുതിയ നിയമങ്ങൾ ഉപയോഗിക്കാമെന്ന് ചിലർ കരുതുന്നു. വളരെ കർശനമായ പ്രാദേശിക നിയമങ്ങൾ സൃഷ്ടിക്കാൻ ചില നഗരങ്ങൾ ഈ നിയമങ്ങൾ ഉപയോഗിക്കുന്നതായി കാണാൻ കഴിയുന്നു. ഈ നിയമങ്ങൾ ലൈംഗികത്തൊഴിലാളികൾക്ക് ആ പ്രദേശങ്ങളിൽ അവരുടെ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാക്കുകയാണ് ചെയ്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉദാഹരണത്തിന്, ലൈംഗികത്തൊഴിലാളികൾ സങ്കീർണ്ണമായ നിരവധി നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പലരും നിയമത്തെ പേടിയോടെയാണ് സമീപിക്കുന്നത്.
ബെൽജിയത്തിലെ ചില സ്ത്രീകളുടെ അവകാശ സംഘടനകൾ പുതിയ നിയമത്തിൽ അതൃപ്തരാണ്. 2023-ൽ സർക്കാർ ആദ്യമായി നിയമം നിർദ്ദേശിച്ചപ്പോൾ, കൗൺസിൽ ഓഫ് ഫ്രാങ്കോഫോൺ വിമൻ ഓഫ് ബെൽജിയം എന്ന സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ ലൈംഗികത്തൊഴിലിലേക്ക് എത്തപ്പെടുന്ന പെൺകുട്ടികളെയും സ്ത്രീകളെയും നിയമം വളരെ മോശമായി ബാധിക്കുമെന്നാണ് അവരുടെ വാദം. ഈ ദുർബലരായ സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ നിയമം വേണ്ടത്ര നല്ല കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്.
എന്നാൽ ഇത്തരമൊരു നിയമം ഒരിക്കലും സ്ത്രീകളെ സംരക്ഷിക്കുന്നതിനായുള്ളതല്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിച്ചുHistoric Victory: Belgium
content summary; Historic Victory: Belgium Grants Sex Workers Maternity Pay and Pension Rights