തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഢിന്റെ പേര് നഹര്‍ഗഡ് എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ നീലം പെഹല്‍വാന്‍. കാല്‍നൂറ്റാണ്ടിന് ശേഷം ഡല്‍ഹി ഭരണം പിടിച്ച ശേഷം നടന്ന ആദ്യ നിയമസഭാ സമ്മേളനത്തിലാണ് പേര് മാറ്റം സംബന്ധിച്ച് ആവശ്യം ഉയര്‍ന്നത്.
നഹര്‍ഗഢ് എന്ന പേര് മുഗള്‍ഭരണകാലത്ത് നജഫ്ഗഡ് എന്നാക്കി മാറ്റിയിരുന്നുവെന്നും ആലം രണ്ടാമന്റെ മുഗള്‍ ഭരണകാലത്ത് നജഫ്ഗഢ് ഏറെ കഷ്ടതകള്‍ നേരിട്ടുവെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും പെഹല്‍വാന്‍ വാദിച്ചു
1857 ലെ കലാപത്തില്‍ രാജാ നഹര്‍ സിംഗ് പങ്കെടുക്കുകയും ഈ പ്രദേശം ഡല്‍ഹിയുടെ കീഴില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ നജഫ്ഗഢിന്റെ പേര് മാറ്റത്തിനായി നിരവധി അപേക്ഷകളാണ് നിലവില്‍ ലഭിച്ചതെന്നും പെഹല്‍വാന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നജഫ്ഗഢില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ തരുണ്‍ കുമാറിനെ 29,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പഹല്‍വാന്‍ എംഎല്‍എ ആയത്.
നജഫ്ഗഡ് എന്ന പേര് മാറ്റുന്നതിനായി വളരെ കാലമായി ഞങ്ങള്‍ പരിശ്രമിക്കുകയാണ്. പേരുമാറ്റല്‍ തീരുമാനം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും നീലം പെഹല്‍വാന്‍ പറഞ്ഞു.
പഹല്‍വാന്റെ പ്രസ്താവനക്ക് പിന്നാലെ ഡല്‍ഹിയിലെ മറ്റ് സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ആര്‍കെ പുരം നിയോജകമണ്ഡലത്തിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാറ്റി മാധവപുരം എന്നാക്കണമെന്ന് ബിജെപി എംഎല്‍എ അനില്‍ ശര്‍മ നിര്‍ദേശിച്ചു. മുസ്തഫാബാദില്‍ വിജയിച്ചതിന് ശേഷം മുതിര്‍ന്ന ബിജെപി നേതാവ് മോഹന്‍ സിംഗ് ബിഷ്ത്, മണ്ഡലത്തിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്ന് മാറ്റാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.
അതേസമയം സ്ഥലങ്ങളുടെ പേര് മാറ്റത്തെ പ്രദേശവാസികള്‍ എതിര്‍ത്തു. സ്ഥലത്തിന്റെ പേര് മാറ്റുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്നും പകരം തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Content Summary: BJP Plans Name Changes in Delhi: Madhavpuram to Replace Muhammadpur, Nahargarh for Najafgarh
BJP delhi