June 13, 2026 |
Share on

കോര്‍പ്പറേറ്റ് സംഭാവന; ബിജെപി ബഹുദൂരം മുന്നില്‍

ആകെ തുകയുടെ 80 ശതമാനത്തില്‍ മുകളില്‍ ബിജെപിക്ക് സ്വന്തം

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി വളരെ മുന്നില്‍. 2012-13 നും 2015-16 നും ഇടയില്‍ കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കിയ തുക 956.77 കോടി. ഇതില്‍ 89 ശതമാനവും കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. 2987 കോര്‍പ്പറേറ്റ് ഹൗസുകളില്‍ നിന്നായി ഭാരതീയ ജനത പാര്‍ട്ടി കൈപ്പറ്റിയിരിക്കുന്നത് 705.81 കോടി രൂപ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റെഫോമേഴ്‌സ് എന്ന സംഘടന പുറത്തുവിട്ട കണക്കാണിത്. ഇതേ കാലയാളവില്‍ കോണ്‍ഗ്രസ് 167 കോര്‍പ്പറേറ്റുകളില്‍ നിന്നായി 198.16 കോടി സംഭവാനയായി സ്വീകരിച്ചു. എന്‍സിപി 50.73 കോടിയും.

ഏറ്റവും കുറവ് സംഭാവന സ്വീകരിച്ചത് സിപിഎമ്മും സിപിഐയും ആണ്. സിപിഎം 45 പേരില്‍ നിന്നും 1.89 കോടി സ്വീകരിച്ചപ്പോള്‍ സിപിഐ 17 പേരില്‍ നിന്നായി വാങ്ങിയത് 0.18 മാത്രം.

വിശദമായ വായനയ്ക്ക്‌; https://goo.gl/YoLpj2

Leave a Reply

Your email address will not be published. Required fields are marked *

×