January 21, 2025 |
Share on

കുമ്പസാരിക്കുന്ന തടവറകള്‍; ഏഷ്യയിലെ ഏറ്റവും വലിയ ജയിലിനെ ‘തുറന്നു കാണിക്കുന്ന’ ബ്ലാക്ക് വാറണ്ട്

ബ്ലാക്ക് വാറണ്ട്: കൺഫഷൻസ് ഓഫ് എ തിഹാർ ജയിലർ, എന്ന പുസ്തകത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ബ്ലാക്ക് വാറന്റ് ശ്രദ്ധയാകർഷിക്കുന്നു

പക്വതയില്ലാത്ത, തീരെ അനുഭവപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഏഷ്യയിലെ ഏറ്റവും വലിയ ജയിലിൽ ഉദ്യോ​ഗസ്ഥനായെത്തുന്നു. ബിക്കിനി കില്ലറെന്ന് വിളിപ്പേരുള്ള ചാൾസ് ശോഭരാജ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ കൊലയാളികൾ, ബില്ല രം​ഗ തുടങ്ങി കൊടുംകുറ്റവാളികൾ വാഴുന്ന ഡൽഹിയിലെ തിഹാർ ജയിൽ. ചില്ലറക്കാരുമായിട്ടായിരുന്നില്ല ആ ഉദ്യോ​ഗസ്ഥന് ഇടപഴകേണ്ടി വന്നത്. Black warrant
അവിടെ അരങ്ങേറിയ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളുടെ അഭിമുഖീകരണം അനുഭവസമ്പത്തുള്ള ജയിലറാക്കി അയാളെ മാറ്റി. ജയിൽ സൂപ്രണ്ടായിരുന്ന സുനിൽ ​ഗുപ്തയുടെ, ബ്ലാക്ക് വാറണ്ട്: കൺഫഷൻസ് ഓഫ് എ തിഹാർ ജയിലർ, എന്ന പുസ്തകത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ബ്ലാക്ക് വാറന്റ് ശ്രദ്ധയാകർഷിക്കുന്നു.

വിക്രമാദിത്യ മോത്വാനെ സംവിധാനം ചെയ്ത സീരീസിൽ 1980കളിലെ തിഹാർ ജയിലിനെക്കുറിച്ചാണ് പറയുന്നത്. മറ്റ് ജയിൽ സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, വളരെ റിയലിസ്റ്റിക്കായിട്ടുള്ള അവതരണമാണ് ബ്ലാക്ക് വാറണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. റിയലിസ്റ്റിക്ക് ആക്കാനായി കാണികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിമർശനവുമുയരുന്നുണ്ട്. അത്തരം സീനുകൾ ഒഴിവാക്കിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ജയിലിനെക്കുറിച്ച് പറയാനാകില്ല.

താൻ കൂടി ഭാ​ഗമായ അധികാര വ്യവസ്ഥക്കെതിരെയുള്ള ഒരു ഉദ്യോ​ഗസ്ഥന്റെ പോരാട്ടത്തിന്റെ കഥയാണ് ബ്ലാക്ക് വാറണ്ട്. തടവറക്കുള്ളിൽ അരങ്ങേറിയ കുപ്രസിദ്ധമായ പല സംഭവങ്ങളുടെ അവതരണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

അഭിനേതാക്കളുടെ പെർഫോമൻസിൻസാണ് കൂടുതൽ കൈയ്യടി നേടുന്നത്. സുനിൽ ​ഗുപ്തയെ അവതരിപ്പിച്ച സാഹൻ കപൂർ ഇതിനോടകം തന്നെ നിരൂപകപ്രശംസ നേടിക്കഴിഞ്ഞു. മുറി ഇം​ഗ്ലീഷും മധ്യവർ​ഗ ഡൽഹി ഭാഷയും സംസാരിക്കുന്ന സാധാരണക്കാരനായ ജയിലറുടെ വേഷം ​ഗംഭീരമാക്കിയിട്ടുണ്ട് സാഹൻ. ഡെപ്യൂട്ടി ജയിലർ തോമറായെത്തിയ രാഹുൽ ഭട്ടും ​ഗുപ്തയുടെ സഹപ്രവർത്തകനായി അഭിനയിച്ച അനുരാ​ഗ് ഠാക്കൂറും മികച്ച് നിൽക്കുന്നു.

സുനിൽ ​ഗുപ്ത മാധ്യമപ്രവർത്തക സുനേത്ര ചൗധരിയും ചേർന്നാണ് സീരീസിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ കോൺഫ്ലുവൻഷ്യൽ മീഡിയയാണ് സീരീസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. Black warrant

Content summary: Black Warrant: Confessions of a Tihar Jailer  is a series that exposes the issues within Asia’s largest jail

Black Warrant: Confessions of a Tihar Jailer Zahan kapoor Delhi 

×