June 04, 2026 |
Share on

ഫെഡറര്‍ക്കു മുന്നില്‍ നദാല്‍ വെറും പഴങ്കഥ; വിജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്

ഇരുവരും ഏറ്റമുട്ടിയ 36 മത്സരങ്ങളില്‍ 23 എണ്ണത്തില്‍ വിജയിച്ചെങ്കിലും കുറച്ചു കാലമായി ഫെഡറര്‍ തന്റെ അപ്രമാദിത്വം തുടരുകയാണ്

റോജര്‍ ഫെഡററിലെ പോരാളി വീണ്ടും കുതിക്കുന്നു. തന്റെ പ്രഖ്യാപിത എതിരാളി റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫെഡറര്‍ ബിഎന്‍പി പരിബ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വെറും 68 മിനിറ്റു കൊണ്ടാണ് 6-2, 6-3-നാണ് ഫെഡറര്‍ നദാലിനെ കീഴ്‌പ്പെടുത്തിയത്.

കഴിഞ്ഞ ജനുവരിയില്‍ തന്റെ 18-ാം ഗ്രാന്‍ഡ്സ്ലാം കിരീടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഫെഡറര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ഇരുവരും ഏറ്റമുട്ടിയ 36 മത്സരങ്ങളില്‍ 23 എണ്ണത്തില്‍ വിജയിച്ചെങ്കിലും കുറച്ചു കാലമായി ഫെഡറര്‍ തന്റെ അപ്രമാദിത്വം തുടരുകയാണ്. നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്.

ഒമ്പതാം നമ്പര്‍ സീഡായ ഫെഡറര്‍ നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്തുകൊണ്ടാണ് മത്സരം തുടങ്ങിയത്. അഞ്ചാമത്തെ ഗെയിമില്‍ വീണ്ടും സെര്‍വ് ബ്രേക്ക് ചെയ്തുകൊണ്ട് 4-1 ലീഡ് നേടി. അഞ്ചാം നമ്പര്‍ സീഡാണ് നദാല്‍ ഇവിടെ. രണ്ടാം സെറ്റിന്റെ മൂന്നാമത്തെ ഗെയിമിലും നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്തുകൊണ്ട് 2-1 ലീഡ് നേടിയാണ് 35-കാരനായ ഫെഡറര്‍ മത്സരം തന്റെ വരുതിയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×