UPDATES

വാങ്ങുന്ന മുലപ്പാൽ കുട്ടികൾക്ക് നല്ലതാണോ ?

മുലപ്പാൽ മുതിർന്നവരെയും ആരോഗ്യപ്രശനങ്ങളിലേക്ക് നയിക്കും

                       

മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടന്ന പരിശോധനയിൽ ചെന്നൈയിലെ ഒരു സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് ചെന്നൈ മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറിനെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി എടുത്തത്. പരാതി ലഭിച്ചതിനെ തുടർന്ന് 10 ദിവസത്തോളമായി സ്റ്റോർ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഈ കാലയളവിൽ വിൽപ്പന നടന്നതായി വിവരം ലഭിച്ചിരുന്നില്ല, എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് പരാതി ശരിവയ്ക്കുന്ന തരത്തിൽ മുലപ്പാൽ കണ്ടെടുത്തത്.

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്ക്കരിക്കുന്നതും വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മുലപ്പാലിന്റെ വാണിജ്യവൽക്കരണം അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ചട്ടലംഘനമാണെന്നും എഫ്എസ്എസ് ചൂണ്ടികാണിച്ചിട്ടുണ്ട്. കണ്ടെടുത്ത കുപ്പികളിൽ നിന്ന് 50 മില്ലിയുടെ 500 രൂപ വിലയുള്ള സാമ്പിളുകൾ പരിശോധനയ്ക്കും അയച്ചിരുന്നു. നിയമം അനുവദിക്കുന്നില്ല എന്നതിനപ്പുറം ആധികാരികമല്ലാത്ത ഇത്തരം ഇടങ്ങളിൽ നിന്നുള്ള  മുലപ്പാൽ പല വിധത്തിൽ  ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായ ഈ വാണിജ്യത്തിന്റെ ഉപഭോക്താക്കൾ കുഞ്ഞുങ്ങളെക്കാൾ മുതിർന്നവരാണ്. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി കഴിക്കുന്ന മുലപ്പാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഏതെല്ലാം രീതിയിലാണ് വാണിജ്യ മുലപ്പാൽ ആരോഗ്യത്തെ ബാധിക്കുന്നത്  ?

അണുബാധ; എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, ബാക്ടീരിയ അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കളെ മുലപ്പാലിൽ ചിലപ്പോൾ വഹിക്കാൻ കഴിയും. പാൽ ശ്രദ്ധാപൂർവ്വം പരിശോധിച്ച് പാസ്ചറൈസ് ചെയ്തില്ലെങ്കിൽ, ഈ ദോഷകരമായ അണുക്കൾ ശരീരത്തിലേക്ക് പകരും.

മായം ചേർക്കൽ;  വാണിജ്യപരമായി വിൽക്കുന്ന മുലപ്പാലിൽ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നില്ല. അനുചിതമായി കൈകാര്യം ചെയ്തോ, മായം ചേർക്കുന്നതിലൂടെയോ ദോഷകരമായ വസ്തുക്കളാൽ പാലിന്റെ ശുദ്ധത നഷ്ട്ടപ്പെടാനുളള സാധ്യതയുണ്ട്.

പോഷകാഹാരത്തിന്റെ അസന്തുലിതാവസ്ഥ; മുതിർന്നവർക്ക് പല ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന പോഷകാഹാരം, കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത് മുലപ്പാലിലൂടെ മാത്രമാണ്. വിപണനം ചെയുന്ന മുലപ്പാൽ പലപ്പോഴും മുതിർന്ന വ്യക്തികളായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഈ മുലപ്പാൽ ഉദ്ദേശിക്കുന്ന അളവിൽ മുതിർന്നവരുടെ ശരീരത്തിലേക്ക് പോഷകങ്ങൾ എത്തിക്കില്ല. ആരോഗ്യത്തെ ദോഷകരമായി പോലും ഇത് ബാധിച്ചേക്കാം. കൂടാതെ അസന്തുലിതമായ ഒരു ഭക്ഷണ ക്രമത്തിലേക്ക് അവരെ നയിച്ചേക്കാം.

സംഭരണ രീതി; മുലപ്പാൽ കൃത്യമായി സംഭരിച്ചില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വഴി വക്കും. മുലപ്പാൽ കേടാകാതിരിക്കാനും ബാക്ടീരിയ മലിനീകരണം തടയാനും പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. മുലപ്പാൽ വിൽപ്പന പലപ്പോഴും ആരോഗ്യ വിദഗ്ധരുടെ നിയന്ത്രണമോ മേൽനോട്ടത്തിലോ ആയിരിക്കില്ല നടക്കുന്നത്. പാലിൻ്റെ സുരക്ഷിതത്വത്തിനോ ഗുണനിലവാരത്തിനോ പരിശുദ്ധിക്കോ യാതൊരു ഉറപ്പുമില്ലാതെയാണ് മുലപ്പാൽ സംഭരിക്കുന്നത്.

മുലപ്പാലിൻ്റെ വാണിജ്യവൽക്കരണം സാമ്പത്തിക ആവശ്യകതകൾ കാരണം  സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലേക്ക് വരെ നയിക്കിച്ചേക്കാമെന്ന് ദോഷവശങ്ങളെ കുറിച്ച് വ്യക്തമാക്കിയ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ ക്രാന്തി ശിൽപ പറയുന്നു. മുലപ്പാൽ വിൽക്കുന്നത് അതിന്റെ പ്രാഥമിക ഗുണഭോക്താക്കളായ കുട്ടികൾക്ക് ദോഷം ചെയ്തേക്കാം. കൂടാതെ മുലപ്പാൽ ശിശുക്കൾക്ക് വളരെ പ്രയോജനകരവും ആവശ്യവുമാണ്.എന്നാൽ  മുതിർന്നവർക്ക്, പ്രത്യേകിച്ച് അനിയന്ത്രിതമായ വാണിജ്യ സ്രോതസ്സുകളിൽ നിന്നുള്ള ഉപഭോഗം, കാര്യമായ ആരോഗ്യ അപകടങ്ങളും ധാർമ്മിക ആശങ്കകളും ഉയർത്തുന്നുണ്ട്. മുലപ്പാൽ കഴിക്കുന്നത് ഒഴിവാക്കുകയും പകരം മുതിർന്നവരുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്ന സമീകൃതാഹാരത്തെ ആശ്രയിക്കുകയും ചെയ്യുന്നതാണ് ആരോഗ്യപ്രദം.

Content sumamary; breast milk from unregulated commercial sources, poses significant health risks

Share on

മറ്റുവാര്‍ത്തകള്‍