UPDATES

കല

അസ്ഥിരതയുടെ കയമെന്ന് മുദ്ര കുത്തപ്പെട്ട ജീവിതം; ബ്രിട്‌നിയുടെ കഥ സിനിമയാകുന്നു

പോപ്പ് രാജകുമാരിയുടെ ഓര്‍മക്കുറിപ്പുകള്‍

                       

ബ്രിട്‌നി സ്പിയേഴ്‌സിൻ്റെ ഓർമ്മക്കുറിപ്പായ ‘ദ വുമൺ ഇൻ മി’ ഇനി സിനിമ ആകും. 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പകർപ്പകാവകാശം, യൂണിവേഴ്സൽ സ്വന്തമാക്കി. പ്രശസ്ത സിനിമയായ ‘വിക്കഡിന്റെ’ സംവിധായകൻ ജോൺ എം ചു ആണ് ചിത്രം സംവിധാനം ചെയ്യുക. മാർക്ക് പ്ലാറ്റ് ആണ് ചിത്രത്തിൻറെ നിർമാണം നിർവഹിക്കുന്നത്. britney spears memoir to biopic

ഷോണ്ട റൈംസ്, മാർഗോട്ട് റോബി, എന്നിവരുൾപ്പെടെ നിരവധി പ്രമുഖർക്ക് പദ്ധതിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന്  മീഡിയ കമ്പനിയായ ദി ആങ്ക്ലർ  റിപ്പോർട്ട് ചെയ്തിരുന്നു. സോണി, വാർണർ ബ്രോസ്, ഫോക്സ്, ഡിസ്നി, നെറ്റ്ഫ്ലിക്സ് എന്നിവയെല്ലാം പകർപ്പവകാശത്തിനായി ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

42 വയസ്സുള്ള ബ്രിട്‌നി സ്പിയേഴ്സ് തന്റെ സംഭവബഹുലമായ തന്റെ ജീവിതകഥ വരച്ചിട്ട പുസ്തകമാണ് ‘ദ വുമൺ ഇൻ മി. കരിയറിന്റെ തുടക്കം മുതൽ, ബ്രിട്‌നി സ്പിയേഴ്‌സിനെ മാധ്യമ കണ്ണുകളും ആരാധകരും വിടാതെ പിന്തുടരുകയായിരുന്നു. വിവാഹ ജീവിതവും, വ്യക്തിജീവിതവും തുടങ്ങി ജീവിതത്തിലെ എല്ലാ കാൽവെപ്പുകളും സമൂഹം ഇഴ കീറി പരിശോധിച്ച താരങ്ങൾ വിരളമായിരിക്കും, എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയാണ് ബ്രിട്നി. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റത്തിനെതിരെയുള്ള ബ്രിട്നിയുടെ പ്രതികരണങ്ങളത്രയും അസ്ഥിരതയുടെ അടയാളങ്ങളായാണ് പ്രേക്ഷകർ സ്വീകരിച്ചത്. 13 വർഷത്തെ നിയമപരമായ കൺസർവേറ്റർഷിപ്പ് ( സ്വയം ചെയ്യാൻ കഴിവില്ലെന്ന് കരുതുന്ന ഒരാളുടെ വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു രക്ഷാധികാരിയെ കോടതി നിയമിക്കുന്ന നിയമപരമായ ക്രമീകരണമാണ് കൺസർവേറ്റർഷിപ്പ് ) ഉൾപ്പെടയുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന സ്പിയേഴ്‌സിന്റെ ഓർമ്മക്കുറിപ്പായ ‘ദി വുമൺ ഇൻ മി’ ഏറെ ചർച്ചകൾക്കും വഴിവയ്ച്ചിരുന്നു. ഹാർഡ്‌കവർ, ഇ-ബുക്ക്, ഓഡിയോബുക്ക് ഫോർമാറ്റുകളിൽ യുഎസിൽ 2.5 ദശലക്ഷം കോപ്പികൾ വിറ്റഴിച്ച ഈ പുസ്തകം ആ വർഷത്തെ ബെസ്റ്റ് സെല്ലർ കൂടിയായിരുന്നു.

ബ്രിട്‌നി സ്പിയേഴ്‌സിന്റെ ‘ദ വുമണ്‍ ഇന്‍ മി 

നക്ഷത്രനിബിഢമായ കഥകളോ സ്റ്റുഡിയോ വിഗ്‌നെറ്റുകളോ തുടങ്ങി താര ജീവിതത്തിന്റെ യാതൊരു നിറപ്പകിട്ടും ദ വുമൺ ഇൻ മി എന്ന പുസ്തകത്തിൽ കാണാനാവില്ലെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. പകരം, പുരുഷാധിപത്യവും ചൂഷണവും തമ്മിലുള്ള ബന്ധത്തെ അനിഷേധ്യമാക്കുന്ന ഒരു കേന്ദ്രീകൃത കഥയാണ് ദി വുമൺ ഇൻ മി പറയുന്നത്. ഒരു ഓർമക്കുറിപ്പിനപ്പുറം പോപ്പ് സംഗീത രാജകുമാരിയുടെ വളർച്ചയുടെയും വിജയത്തിന്റെയും അവിശ്വസനീയമായ യാത്രയുടെ വിവരണം കൂടിയാണ് ദ വുമൺ ഇൻ മി.

2017-ൽ, ബ്രിട്നി എവർ ആഫ്റ്റർ എന്ന പേരിൽ സ്പിയേഴ്സിനെക്കുറിച്ചുള്ള ഒരു ബയോപിക് ലൈഫ് ടൈമിൽ സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ, 2022-ൽ സോഷ്യൽ മീഡിയയിൽ തൻ്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ എന്ന ആശയം ബ്രിട്നി നിരസിച്ചിരുന്നു: ‘ജനങ്ങൾ എൻ്റെ ജീവിതത്തെക്കുറിച്ച് സിനിമകൾ ചെയ്യാൻ പോകുന്നു എന്ന് കേൾക്കുന്നു… പക്ഷെ ഞാൻ മരിച്ചിട്ടില്ല ‘ എന്നാണ് തന്റെ എക്സ് അക്കൗണ്ടിൽ ബ്രിട്നി കുറിച്ചത്.

44 കാരനായ ജോൺ എം ചു, 2018-ൽ സംവിധാനം ചെയ്ത ക്രേസി റിച്ച് ഏഷ്യൻസ്, 1993-ൽ ‘ദ ജോയ് ലക്ക് ക്ലബ്ബിന്’ ശേഷം ഏറ്റവുമധികം ഏഷ്യൻ താരങ്ങളുള്ള ആദ്യത്തെ പ്രധാന ഹോളിവുഡ് ചിത്രമായിരുന്നു ഇത്. ഇത് കൂടാതെ ഇൻ ദി ഹൈറ്റ്സ്, സ്റ്റെപ്പ് അപ്പ് 2: ദി സ്ട്രീറ്സ്, ജസ്റ്റിൻ ബീബർ: നെവർ സെ നെവർ, ജസ്റ്റിൻ ബീബേർസ് ബിലീവ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

content summary; Britney Spears memoir The Woman in Me headed to the big screen

Share on

മറ്റുവാര്‍ത്തകള്‍