June 13, 2025 |

കുവൈത്തില്‍ വന്‍ തീപ്പിടുത്തം: മലയാളികളടക്കം 41 പേര്‍ വെന്ത് മരിച്ചു

40 ഓളം പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 41 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. 200ഓളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കുടുങ്ങി കിടക്കുന്നവരില്‍ കൂടുതലും മലയാളികളാണെന്നാണ് പ്രാഥമിക വിവരം. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുതല്‍ മരണം ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിലെ ജീവനക്കാരുടെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. Kuwait fire .

ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തൊഴിലാളി ക്യാമ്പിലെ അടുക്കളയില്‍ തീപ്പിടിത്തമുണ്ടായത്. പിന്നാലെ തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. തീപിടിത്തം കണ്ട് അപ്പാര്‍ട്ട്മെന്റിന് പുറത്തേക്ക് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. ചിലര്‍ ശ്വാസം മുട്ടി മരിച്ചതായും സംശയിക്കുന്നു. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സമീപത്തെ വാണിജ്യ മേഖലയില്‍ നിന്നുള്ള 195 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ മലയാളികള്‍ക്ക് പുറമെ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ് താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് കെട്ടിടം. എന്‍ബിടിസിയുടെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരും കെട്ടിടത്തില്‍ താമസിച്ചിരുന്നു.

 

English Summary: Building owned by Malayali catches fire in Kuwait; 39 including 2 Keralites killed

Leave a Reply

Your email address will not be published. Required fields are marked *

×