June 06, 2026 |
Share on

മ്യൂച്വല്‍ ഫണ്ടുകളില്‍ 1.24 ലക്ഷം കോടി രൂപ വര്‍ധന

ചെറുകിട നിക്ഷേപകരുടെ എസ്ഐപി വഴിയാണ് വിപണിയി്ല്‍ ഇത്രയും തുക നിക്ഷേപമായെത്തിയത്

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായ വര്‍ധന 1.24 ലക്ഷം കോടി രൂപയാണ്. ചെറുകിട നിക്ഷേപകരുടെ എസ്ഐപി വഴിയാണ് വിപണിയില്‍ ഇത്രയും തുക നിക്ഷേപമായെത്തിയത് .

എസ്ഐപി വഴി 2019ലും നിക്ഷേപത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമെന്നാണ് ഫണ്ടുഹൗസുകളുടെ പ്രതീക്ഷ. 2018 ഡിസംബര്‍ വരെയുള്ള കണക്കാനുസരിച്ച് 5.54 ശതമാനം വര്‍ധിച്ച് മൊത്തം ഫണ്ടുഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 23.61 ലക്ഷം കോടിയായിമാറി .

22.37 ലക്ഷം കോടിയാണ് 2017 ഡിസംബവര്‍വരെയുള്ള കണക്കുപ്രകാരം മൊത്തം ആസ്തി. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×