July 16, 2026 |
Share on

ഓണ്‍ലൈനില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത് വ്യാജ ഉല്‍പ്പന്നങ്ങളെന്ന് സര്‍വെ

ഇന്ത്യയിലെ ഓണ്‍ ലൈന്‍ വ്യാപാരത്തില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായ വെലോസിറ്റി എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം നടത്തിയ സര്‍വേയിലാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച വിവരമുള്ളത്. 2026 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 200 ശതകോടിയിലെത്തുമെന്ന പ്രതീക്ഷ നില നിലനില്‍ക്കെയാണ് നിലവിലെ മുന്നിലൊന്നു ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നത് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന വെളിപ്പെടുത്തല്‍. 2018 ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ ഡല്‍ഹി മുംബൈ കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് ചെന്നൈ, അഹമ്മദാബാദ് പൂനൈ തുടങ്ങിയ നഗരങ്ങളിലെ 3000 പേര്‍ കണക്കെടുപ്പിനോട് […]

ഇന്ത്യയിലെ ഓണ്‍ ലൈന്‍ വ്യാപാരത്തില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായ വെലോസിറ്റി എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം നടത്തിയ സര്‍വേയിലാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച വിവരമുള്ളത്. 2026 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 200 ശതകോടിയിലെത്തുമെന്ന പ്രതീക്ഷ നില നിലനില്‍ക്കെയാണ് നിലവിലെ മുന്നിലൊന്നു ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നത് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന വെളിപ്പെടുത്തല്‍.

2018 ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ ഡല്‍ഹി മുംബൈ കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് ചെന്നൈ, അഹമ്മദാബാദ് പൂനൈ തുടങ്ങിയ നഗരങ്ങളിലെ 3000 പേര്‍ കണക്കെടുപ്പിനോട് പ്രതികരിച്ചു. ഇതില്‍ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചത്. ഇതോടൊപ്പം ഫാഷന്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരം തട്ടിപ്പ് നടക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ സാധാരണമായി ഉപയോഗിക്കുന്ന വ്യാപാര വെബ്സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, മിന്ത്ര, ഷോപ്പ് ക്ലബ്‌സ് എന്നിവയില്‍ നിന്നും ഇത്തരത്തില്‍ വ്യാജ ഉല്‍പന്നങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ പ്രതികരിച്ചു.

ഇത്തരം തട്ടിപ്പിനിരയായവര്‍ നല്‍കിയ പത്തില്‍ ഒമ്പത് പേരും ഉല്‍പ്പന്നങ്ങള്‍ തിരിച്ചു നല്‍കി പണം തിരികെ വാങ്ങിയെന്നും എന്നാല്‍ ചിലര്‍ക്ക് പണം നഷ്ടപ്പെട്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

എന്നാല്‍ ഇത്തരം കൃത്രിമങ്ങള്‍ നടക്കുന്നതിനെ ഓണ്‍ലൈന്‍ വിതരണകമ്പനികള്‍ ന്യായികരിക്കുന്നില്ലെങ്കിലും ഇവ തങ്ങളുടെ വ്യവസായത്തില്‍ സര്‍വസാധാരണമായാണ് ഇവരും വിലയിരുത്തുന്നത്. അതേസമയം ഇത്തരം തട്ടിപ്പുകള്‍ അവസാനിപ്പിക്കാനാവശ്യമായ കാര്യക്ഷമമായ നടപടികളും കമ്പനികള്‍ സ്വീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

കൂടുതല്‍ വായിക്കാം: ക്വാര്‍ട്സ്

Leave a Reply

Your email address will not be published. Required fields are marked *

×