June 04, 2026 |
Share on

വ്യവസായികളെ ജനങ്ങൾ ബഹുമാനിക്കുന്നില്ലെന്നു ബീന കണ്ണൻ; കയ്യിലിരിപ്പു കൊണ്ടായിരിക്കും എന്ന് പിണറായി

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പിണറായിയുടെ മറുപടി

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ആണ് നാം മുന്നോട്ട്. മാധ്യമ പ്രവർത്തകയും എം. എൽ എ യുമായ വീണ ജോർജ് അവതാരികയായെത്തുന്ന പരിപാടിയിൽ വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളികളാകാറുണ്ട്. സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി-ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. സ്ത്രീ പ്രശ്നങ്ങൾ, വികസനം, ലോക കേരള സഭ, പൊതു വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇതിനോടകം നാം മുന്നോട്ട് ചർച്ച ചെയ്തു.

‘വ്യവസായ സൗഹൃദമാകുന്ന കേരളം’ എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് രസകരമായ സംവാദം അരങ്ങേറിയത്. പ്രമുഖ വ്യവസായിയും ഡിസൈനറുമായ ബീന കണ്ണൻ “വ്യവസായികളെ കേരളത്തിലെ ജനങ്ങൾ വേണ്ടത്ര ബഹുമാനിക്കുന്നില്ല. കേരളത്തിന്റെ പുരോഗതിക്ക് ഞങ്ങൾ വഹിക്കുന്ന പങ്ക് പലരും വില കുറച്ച് കാണുന്നു” എന്ന പരാതി ഉന്നയിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടിയും ഇങ്ങനെയായിരുന്നു “വ്യവസായികൾക്ക് അവർ അർഹിക്കുന്ന ആദരവ് കേരള ജനത എല്ലാ കാലത്തും നൽകിയിട്ടുണ്ട്. ഇനി ആർക്കെങ്കിലും അവരുടെ കയ്യിരുപ്പ് കൊണ്ട് ബഹുമാനം കിട്ടുന്നില്ലെങ്കിൽ അതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല.” മുഖ്യമന്ത്രിയുടെ മറുപടി സദസ്സിലിരുന്നവരിൽ ചിരി പടർത്തി.

അതേസമയം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ള ബിസിനസുകാരെ കുറിച്ചു തെറ്റായ ചില കാഴ്ചപ്പാടുകൾ സമൂഹത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിയൽ എസ്റ്റേറ്റ് മാഫിയ എന്ന പ്രയോഗം പോലും അതിന്റെ ഉദാഹരണം ആണെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

https://www.azhimukham.com/offbeat-lessons-to-be-learned-from-africas-ebola-outbreak-during-nipah-spread-edit/

https://www.azhimukham.com/offbeat-congress-youth-fight-to-keep-old-out/

Leave a Reply

Your email address will not be published. Required fields are marked *

×