June 04, 2026 |
Share on

നിക്ഷേപ പലിശ നിരക്ക് കുറച്ച് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകള്‍

0.25 ശതമാനം വരെയാണ് പലിശ നിരക്ക് വെട്ടിക്കുറച്ചത്. ആര്‍ബിഐ രണ്ടാഴ്കള്‍ക്ക് മുന്‍പ് ചേര്‍ന്ന പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയ സാഹചര്യത്തിലാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയത്.

രാജ്യത്തെ പ്രധനാപ്പെട്ട മുന്‍നിര ബാങ്കുകളെല്ലാം നിക്ഷേപ പലിശ നിരക്ക് ചുരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകളാണ് നിക്ഷേപ പലിശ നിരക്കില്‍ കുറവ് വരുത്തിയത്.

0.25 ശതമാനം വരെയാണ് പലിശ നിരക്ക് വെട്ടിക്കുറച്ചത്. ആര്‍ബിഐ രണ്ടാഴ്കള്‍ക്ക് മുന്‍പ് ചേര്‍ന്ന പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയ സാഹചര്യത്തിലാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയത്. റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോയില്‍ 0.25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറക്കാന്‍ മുതിര്‍ന്നത്.കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കിന്റെ നിക്ഷേപ പലിശ നിരക്ക് 0.10 ശതമാനം മുതല്‍ 0.25 ശതമാനം വരെ കുറവാണ്.

അതേസമയം രണ്ട് കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 6.75 ശതമാനം പലിശ നിരക്കുമാണുള്ളത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപ പലിശ നിരക്ക് ഏകദേശം 7.30 ശതമാനവുമാണ് പലിശ നിരക്കായി നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×